Trending Now

അച്ചന്‍ കോവില്‍ നദി കര കവിഞ്ഞു : വയക്കരയും കൊക്കാത്തോടും ആവണിപ്പാറയും ഒറ്റപ്പെട്ടു

Spread the love

അച്ചന്‍ കോവില്‍ നദി കര കവിഞ്ഞു : വയക്കരയും കൊക്കാത്തോടും ആവണിപ്പാറയും ഒറ്റപ്പെട്ടു

കോന്നി വാര്‍ത്ത ഡോട്ട് കോം : അച്ചന്‍ കോവില്‍ നദി കര കവിഞ്ഞതിനെ തുടര്‍ന്നു കല്ലേലി വയക്കര ഒന്നാം ചപ്പാത്തും രണ്ടാം ചപ്പാത്തും മുങ്ങി .2800 ഓളം ജനം അധിവസിക്കുന്ന കൊക്കാത്തോട് ഗ്രാമം ഒറ്റപ്പെട്ടു . ആദിവാസി കോളനിയായ ആവണിപ്പാറയും പുറം ലോകവുമായി ഒറ്റപ്പെട്ടു .അച്ചന്‍ കോവില്‍ നദിയില്‍ ഒഴുക്ക് കൂടിയതിനാല്‍ കടത്ത് വള്ളം നിര്‍ത്തി വെച്ചു . കല്ലേലി വയക്കര പ്രദേശവും ഒറ്റപ്പെട്ടു .
വയക്കര ഒന്നും രണ്ടും ചപ്പാത്ത് ഉയര്‍ത്തി റോഡ് നിര്‍മ്മിച്ചു എങ്കിലേ വെള്ളം കയറാതെ ഇരിക്കൂ . അച്ചന്‍ കോവില്‍ നദിയുടെ ഉത്ഭവ സ്ഥാനങ്ങളില്‍ മഴയ്ക്ക് നേരിയ കുറവ് ഉണ്ട് .വെള്ളം താഴേക്കു വലിഞ്ഞു തുടങ്ങിയതിനാല്‍ കോന്നിയ്ക്ക് താഴെ ഉള്ള പ്രദേശങ്ങളില്‍ വെള്ളം ഉയരുവാന്‍ സാധ്യത നില നില്‍ക്കുന്നു .

വയക്കര പാലത്തിൽ കുടുങ്ങിയവർക്ക് ഭക്ഷണം എത്തിച്ചു നൽകി

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കല്ലേലി വയക്കര പാലത്തിന് സമീപം വെള്ളപ്പൊക്കത്തിന്‍റെ സ്ഥിതി ഗതികൾ അന്വേഷിക്കാൻ  കോന്നി ഡി.എഫ്.ഒ ശ്യാം മോഹന്‍ലാല്‍ എത്തി . വയക്കര ഒന്നും രണ്ടും ചപ്പാത്തില്‍ വെള്ളം കയറിയതിനാല്‍ കൊക്കത്തോട് പി. എച്ച്. സി യിൽ നിന്നും ഡോക്ടറും മറ്റു സ്റാഫുകളും വെള്ളത്തില്‍കൂടി നടന്നാണ് കല്ലേലി എത്തിയത് . കോന്നിയില്‍ എത്താന്‍ ഡി എഫ് ഓ വണ്ടി വിട്ടു നല്‍കി . കൊക്കാത്തോട് നിവാസികള്‍ വയക്കര പാലത്തിൽ കുടുങ്ങി .ഇവരുടെ സഹായത്തിനായി അരുവാപ്പുലം പഞ്ചായത്ത് മെമ്പര്‍മാരായ സിന്ധുവും ജോജുവും എത്തി . പിന്നീട് പഞ്ചായത്ത് സെക്രട്ടറിയും വില്ലേജ് ഓഫീസറും എത്തിച്ചേർന്നു. കുടുങ്ങി കിടക്കുന്നവർക്ക് ഭക്ഷണവുമായി പഞ്ചായത്ത് പ്രസിഡന്‍റ് രേഷ്മയും എത്തി . കോന്നി എം. എൽ. എ ജനീഷ് കുമാറും സ്ഥലത്ത് എത്തി സ്ഥിതി ഗതികള്‍ വിലയിരുത്തി .

ചിത്രം : അരുണ്‍

error: Content is protected !!