Trending Now

കോന്നി ആനക്കൂട് ആനകള്‍ക്ക് കൊലയറയാകുന്നു: ആറ് മാസത്തിന് ഉള്ളില്‍ ചരിഞ്ഞത് 3 ആനകള്‍

Spread the love

കോന്നി ആനക്കൂട് ആനകള്‍ക്ക് കൊലയറയാകുന്നു: ആറ് മാസത്തിന് ഉള്ളില്‍ ചരിഞ്ഞത് 3 ആനകള്‍

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി എക്കോ ടൂറിസം കേന്ദ്രത്തിനോടു കൂട്ടി യോജിപ്പിച്ച കോന്നി ആനക്കൂട്ടിലെ കുട്ടിയാനകള്‍ക്ക് ആയുസ് ഇല്ല . വിവിധങ്ങളായ രോഗം എങ്ങനെ കുട്ടിയാനകള്‍ക്ക് പിടിപെടുന്നു എന്നു അന്വേഷിക്കുന്നില്ല . 6 മാസത്തിനു ഉള്ളില്‍ രണ്ടു കുട്ടിയാനകള്‍ ആണ് ചരിഞ്ഞത് .കോന്നി ആനകൂട്ടിലെ കുട്ടിയാന മണികണ്ഠൻ( ജൂനിയര്‍ സുരേന്ദ്രന്‍) ഇന്നാണ്ചരിഞ്ഞത് . ദഹന സംബന്ധമായ അസുഖത്തെ തുടർന്ന് കുട്ടിയാന ചികിത്സയിലായിരുന്നു. ഇന്ന് ശസ്ത്രക്രിയ നടത്താനിരിക്കെയാണ് ചരിഞ്ഞത്.

ഉദര സംബന്ധമായ അസുഖം എന്നാണ് വനം വകുപ്പ് ഡോക്ടറുടെ ഭാക്ഷ്യം . ആറ് മാസം മുന്നേ രണ്ടു ദിവസത്തിന് ഉള്ളില്‍ രണ്ടു ആനകള്‍ ചരിഞ്ഞു .
മണിയന്‍ (75) എരണ്ട കെട്ടിനെ തുടര്‍ന്നു ചരിഞ്ഞു . രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ 4 വയസ്സുള്ള പിഞ്ചു ചരിഞ്ഞു .

ഏതാനും വര്‍ഷം മുന്നേ മറ്റൊരു കുട്ടിയാന ചരിഞ്ഞു .അതിന്‍റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ എരണ്ട കെട്ട് എന്നാണ് ഉള്ളത് . കുട്ടിയാനകള്‍ തള്ളയാനയുടെ പാല് കുടിച്ചാണ് വനത്തിലെ ആവസ്ഥ വ്യവസ്ഥയില്‍ വളരുന്നത് . കൂട്ടം തെറ്റി കിട്ടുന്ന ആനകുട്ടികളെ യാതൊരു സുരക്ഷാ മുന്‍ കരുതലും ഇല്ലാതെ കോന്നി ആനകൂട്ടില്‍ എത്തിക്കുന്നു .

കൃത്രിമ ആഹാരം കൊടുത്താണ് ഇവയുടെ വിശപ്പ് മാറ്റുന്നത് . പഞ്ഞി പുല്ലും മറ്റും അമിതമായി ഉള്ളില്‍ ചെന്നാല്‍ ആനകുട്ടികള്‍ക്ക് ഉദര സംബന്ധമായ രോഗം പിടിപെടും .
കിലോമീറ്ററുകള്‍ നടക്കുന്ന കാട്ടാനകളെ നാട്ടാനയാക്കുവാന്‍ കോന്നി അനകൂട്ടില്‍ എത്തിക്കുന്നതോടെ ഇവയുടെ നടപ്പ് എന്ന സ്വാഭാവിക വ്യായാമം നിലയ്ക്കുന്നു . പനം പട്ട അമിതമായി കൊടുത്താലും ആനകള്‍ക്ക് രോഗം പിടിപെടും . വനത്തിലെ ഔഷധ പച്ചിലകള്‍ കഴിക്കുന്ന കാട്ടാനകള്‍ക്ക് കോന്നി പോലുള്ള ആനകൂട്ടില്‍ ഒരു സുരക്ഷയും ഇല്ല . വനം വകുപ്പ് മൃഗ ഡോക്ടര്‍ക്ക് ഇക്കാര്യം അറിവ് ഉള്ളതാണ് . കോന്നി ആനകൂട്ടില്‍ ആന കുട്ടികള്‍ ചരിഞ്ഞ സംഭവത്തില്‍ സമഗ്ര അന്വേഷണംവേണം എന്നു വിവിധ സംഘടനകളും ആന പ്രേമി സംഘടനകളും ആവശ്യപ്പെട്ടു .
മീന, പ്രിയദര്‍ശിനി, കൃഷ്ണ, ഈവ, നീലകണ്ഠന്‍ എന്നിവയാണ് ഇനി ഉള്ള മറ്റ് ആനകള്‍.1942ലാണ് കോന്നിയില്‍ ആനക്കൂട് സ്ഥാപിക്കുന്നത്.

error: Content is protected !!