കോന്നിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്‍റെ വാര്‍പ്പ് തകര്‍ന്നു വീണു : ഒരാള്‍ മരിച്ചു

Spread the love

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്നുവീണ് യുവാവിന് ദാരുണാന്ത്യം.കോന്നി മരങ്ങാട്ട് പുതുപ്പറമ്പിൽ വീട്ടിൽ മണിയൻ – ശ്യാമള ദമ്പതികളുടെ മകൻ അതുൽകൃഷ്ണ (സുനിൽകുമാർ – 38 ) ആണ് മരിച്ചത്.ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം.

മരങ്ങാട്ട് വിത്സൺ വില്ലയിൽ ജോസിന്റെ ഉടമസ്ഥതയിൽ ഉള്ള കെട്ടിടത്തിന്റെ മേൽക്കൂരയുടെ കോൺക്രീറ്റിന് ശേഷം തട്ട് ഇളക്കി മാറ്റുന്നതിനിടയിൽ മേൽക്കൂര പൂർണമായി ഇടിഞ്ഞ് അതുൽകൃഷ്ണയുടെ മുകളിലേക്ക് വീഴുകയും ഭിത്തിയുടെയും മേൽക്കൂരയുടെയും ഇടയിൽ പെട്ട അതുൽകൃഷ്ണൻ തൽകഷ്ണം മരിക്കുകയുമായിരുന്നു.ഫയർഫോഴ്‌സും നാട്ടുകാരും പോലീസും ചേർന്ന് രണ്ടര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിൽ നാലരയോടെയാണ് മൃതദേഹം പുറത്തെടുത്തത് . സുജിത്താണ് സഹോദരന്‍

വാര്‍ത്ത : മനോജ് പുളിവേലില്‍

ചിത്രം :സജിന്‍ @കോന്നി വാര്‍ത്ത ഡോട്ട് കോം