
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വെട്ടൂര്‍ റോഡില്‍ നിന്നും കളഞ്ഞു കിട്ടിയ റേഷന്‍ കാര്‍ഡ് വെട്ടൂര്‍ റേഷന്‍ കടയില്‍ ഏല്‍പ്പിച്ചു . കോന്നി -കുമ്പഴ റോഡിലൂടെ വന്ന അരുവാപ്പുലം കൃഷിഭവന്‍ അസിസ്റ്റന്‍റ് കൃഷി ഓഫീസ്സര്‍ സജിയ്ക്കാണ് വെട്ടൂര്‍ കിഴക്കേതില്‍ കളയ്ക്കാട്ട് അമ്മിണിയുടെ പേരില്‍ ഉള്ള റേഷന്‍ കാര്‍ഡ് കളഞ്ഞു കിട്ടിയത് . ഉടന്‍ തന്നെ ARD99 നമ്പര്‍ വെട്ടൂർ റേഷന്‍ കടയില്‍ കാര്‍ഡ് എത്തിച്ചു മാതൃകയായി .