കോവിഡ് ഗൃഹവാസ പരിചരണ കേന്ദ്രം കോന്നിയില്‍ തുടങ്ങി

Spread the love

കോവിഡ് ഗൃഹവാസ പരിചരണ കേന്ദ്രം കോന്നിയില്‍ തുടങ്ങി

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ കോവിഡ് കെയർ സെന്റർ ആയ ഡൊമിസി ലിയറി കെയർ സെന്റർ (ഗൃഹവാസ പരിചരണ കേന്ദ്രം) കോന്നി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനം ആരംഭിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആർ ദേവകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി ടീച്ചർ കെയർ സെന്റർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിജി സജി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എൽസി ഈശോ,വർഗീസ് ബേബി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ,ആർ പ്രമോദ്,പ്രവീൺ പ്ലാവിളയിൽ, ശ്രീകലാ നായർ,തുളസിമണിയമ്മ,കോന്നി പഞ്ചായത്ത് പ്രസിഡണ്ട് സുലേഖ.വി.നായർ കോന്നി പഞ്ചായത്ത് അംഗം ഉദയകുമാർ, കോന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ ഗ്രേസ്, വള്ളിക്കോട് ഗവൺമെന്റ് ആശുപത്രി ഇൻചാർജ് ഡോക്ടർ ജ്യോതി , കോന്നി ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരും ഈ പരിപാടിയിൽ പങ്കെടുത്തു.

error: Content is protected !!