Trending Now

കുരുന്നുകൾക്ക് താങ്ങായി “തപസ്”

Spread the love

konnivartha.com : പത്തനംതിട്ട ജില്ലയിലെ ജീവകാരുണ്യ മേഖലയില്‍ നിറസാന്നിധ്യമാണ് പത്തനംതിട്ടയിലെ സൈനികരുടെ കൂട്ടായ്മയായ ടീം പത്തനംതിട്ട സോള്‍ജിയേഴ്‌സ് ( തപസ്) എന്ന സന്നദ്ധസംഘടന. നിരവധി സന്നദ്ധ പ്രവര്‍ത്തനം കൊണ്ട് തപസ് ജന ഹൃദയം കീഴടക്കി .

അടൂർ മണക്കാല ഗവണ്മെന്റ് യു പി സ്കൂളിലെ 11 കുരുന്നുകൾക്ക് പഠനത്തിന് ആവശ്യമായ സ്മാർട്ട്‌ ഫോൺ എത്തിച്ച് നല്‍കി മാതൃകയുമായി . അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും സാന്നിധ്യത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ കുട്ടികള്‍ക്ക് സ്മാർട്ട്‌ ഫോൺ വിതരണം ചെയ്തു.

പ്രസിഡന്‍റ് കെ.ശ്രീമണി, വൈസ് പ്രസിഡന്റ്‌ സനൂപ് പി നായർ, ട്രഷറർ ശ്യം ലാൽ, സബ് ട്രഷറർ രാജ് മോഹൻ തുടങ്ങി തപസിന്റെ 15 ഓളം പ്രവർത്തകരും പങ്കെടുത്തു.

 

 

error: Content is protected !!