
കേരളത്തില്‍ ഇന്ന് 7719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1170, എറണാകുളം 977, കൊല്ലം 791, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581, ആലപ്പുഴ 524, കോഴിക്കോട് 472, കോട്ടയം 400, കണ്ണൂര്‍ 339, പത്തനംതിട്ട 327, കാസര്‍ഗോഡ് 326, ഇടുക്കി 171, വയനാട് 104 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2 (പൂര്‍ണ്ണമായും), വാര്‍ഡ് 5 (ചിറ്റാര്‍ ഠൗണ്‍ ബിവറേജസ് മുതല്‍ വാലേല്‍ പടി വരെ), തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (കൊച്ചുമോളുംപുറം ഭാഗം), വാര്‍ഡ് 12 (മേച്ചിറ ഭാഗം), പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9 (കൊച്ചുവിള ഭാഗം മുതല്‍ മുളമൂട്ടില്‍ത്തടം വരെയുള്ള പ്രദേശം), ആറന്മുള ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (മണക്കുപ്പി ഭാഗം, പുല്ലുഴത്തില്‍ ഭാഗം, പുലിക്കുന്നില്‍ ഭാഗം , മലമുറ്റം ഭാഗം എന്നീ പ്രദേശങ്ങള്‍) എന്നീ പ്രദേശങ്ങളില്‍ 14 മുതല്‍ മുതല്‍ 21 വരെ വരെയാണ് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നത് കണക്കിലെടുത്ത് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി ടി.എല്‍ റെഡ്ഡി പ്രഖ്യാപിച്ചത്.
മേല്‍ പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ 21ന് അവസാനിക്കുന്നതാണ്.