Trending Now

കല്ലേലി പാലത്തിന് അടിയില്‍ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തി

Spread the love

കല്ലേലി പാലത്തിന് അടിയില്‍ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തി

www.konnivartha.com

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി – കൊക്കാത്തോട് റൂട്ടില്‍ കല്ലേലി പാലത്തിനടിയിൽ നിന്നും സ്ഫോടക വസ്തുവായ ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തി . ഉഗ്ര സ്ഫോടനങ്ങള്‍ക്ക് ഉപ ഉത്പന്നമാണ് ജലാറ്റിൻ സ്റ്റിക്കുകൾ . അരുവാപ്പുലം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ കല്ലേലി തോട്ടം വയക്കര ഭാഗത്താണ് കല്ലേലി പാലം .രാവിലെ പതിനൊന്ന് മണിയോടെ പാലത്തിനടിയിൽ ഉപേക്ഷിക്കപ്പട്ട നിലയിലാണ് ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടത് . കഴിഞ്ഞ ദിവസം പാടം മേഖലയില്‍ നിന്നും ജലാറ്റിന്‍ സ്റ്റിക്ക് കണ്ടെത്തിയതുമായി ബന്ധപ്പെട്ടു പോലീസ്- വനം വകുപ്പുകള്‍ ജാഗ്രതയിലായിരുന്നു .

ഉപേക്ഷിക്കപ്പെട്ട നിലയില്‍ പാലത്തിന് അടിയില്‍ എന്തോ ഒന്ന് കണ്ടെത്തിയതിനെ തുടർന്ന് കല്ലേലി കരിപ്പാന്തോട് വനപാലകർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് 96 ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയത്.ജലാറ്റിൻ സ്റ്റിക്കിന് ഒരു മാസത്തോളം പഴക്കമുള്ളതായി കണക്കാക്കുന്നു. കോന്നി പോലീസ് സർക്കിൾ ഇൻസ്പക്ടർ,സബ്ബ് ഇൻസ്പക്ടർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഉള്ള സംഘം സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

ഒരു മാസത്തോളം പഴക്കം ഉള്ള ജലാറ്റിന്‍ സ്റ്റിക്കുകളുടെ ഒരു കെട്ടില്‍ 96 എണ്ണമാണ് കണ്ടത് . പാറമട സ്ഫോടനങ്ങള്‍ക്ക് അനധികൃതമായി ജലാറ്റിന്‍ സ്റ്റിക്കുകള്‍ ഉപയോഗിച്ച് വരുന്നതായി 3 വര്‍ഷം മുന്നേ ” കോന്നി വാര്‍ത്ത ” റിപ്പോര്‍ട്ട് നല്‍കിയിരുന്നു .
കല്ലേലി പാലത്തിന് അടിയില്‍ നിന്നും ഒരുകെട്ട് ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുന്നു . കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോയും റിപ്പോര്‍ട്ട് തേടി . പോലീസ് സ്പെഷ്യല്‍ ബ്രാഞ്ചും സമാന്തരമായി അന്വേഷണം നടത്തുന്നു.

അച്ചന്‍ കോവില്‍ നദിയിലെ ഉളിയനാട് ഭാഗത്ത് സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചു മീൻ പിടിക്കുന്നതായി കോന്നി വാര്‍ത്ത നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു . പാറ പൊട്ടിക്കുന്നതിനു പാറമടകളിൽ അനധികൃതമായി ഉപയോഗിക്കുന്ന ജലാറ്റിൻ സ്റ്റിക്കും മറ്റും ഉപയോഗിച്ചു ഉഗ്രസ്ഫോടനം നടത്തിയാണു മീൻപിടിത്തം നടത്തുന്നത് എന്നു പരാതി ഉണ്ടായിരുന്നു . .

error: Content is protected !!