Trending Now

മരണപ്പെടുന്ന വന്യമൃഗങ്ങളുടെ വിവരം രേഖപ്പെടുത്തുന്നുണ്ട്: ഡിഎഫ്ഒ

Spread the love

മരണപ്പെടുന്ന വന്യമൃഗങ്ങളുടെ വിവരം രേഖപ്പെടുത്തുന്നുണ്ട്: ഡിഎഫ്ഒ

കോന്നി വാര്‍ത്ത ഡോട്ട് കോം : കാട്ടിലും നാട്ടിലും മരണപ്പെടുന്ന വന്യമൃഗങ്ങളുടെ വിശദാംശങ്ങള്‍ അതതു ദിവസം തന്നെ വനം വകുപ്പ് ഓണ്‍ലൈനായി സോഫ്റ്റ് വെയറില്‍ ചേര്‍ക്കുന്നുണ്ടെന്ന് കോന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.എന്‍. ശ്യാം മോഹന്‍ലാല്‍ അറിയിച്ചു. കണക്കുകള്‍ മറച്ചുവയ്ക്കുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമാണ്.

മലയാലപ്പുഴ പഞ്ചായത്തില്‍ കഴിഞ്ഞ മാസം മരണപ്പെട്ട കാട്ടുപന്നിയുടെ മൃതശരീരം രോഗനിര്‍ണയത്തിന് അത്യാധുനിക സൗകര്യങ്ങളുളള വയനാട്ടിലെ വെറ്ററിനറി ലബോറട്ടറിയിലേക്കു പരിശോധനയ്ക്കായി അയച്ചിരുന്നു. റിപ്പോര്‍ട്ട് പ്രകാരം ഒരിനം വൈറസ് ഉണ്ടാക്കുന്ന പന്നിപ്പനി (classic swine fever) എന്ന അസുഖമാണ് ഇതിനെ ബാധിച്ചിരുന്നതെന്നു വ്യക്തമായി. വിദഗ്ധരുടെ അഭിപ്രായം അനുസരിച്ച് ഇതു വളര്‍ത്തു പന്നികളില്‍ നിന്നും കാട്ടുപന്നികളിലേക്കു പകരുന്നതാണ്. രോഗം ബാധിച്ച പന്നികളുടെ മാംസ അവശിഷ്ടങ്ങള്‍ യഥാവിധി സംസ്‌കരിക്കാതെ വലിച്ചെറിയുമ്പോള്‍ കാട്ടുപന്നികളിലേക്കും ഇതു പകരുന്നു. പന്നികളിലെ ഈ പകര്‍ച്ച വ്യാധി മനുഷ്യനിലേക്കു പകരുന്നതായോ, മനുഷ്യര്‍ക്ക് എന്തെങ്കിലും ദോഷമുണ്ടാക്കുന്നതായോ കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ ആശങ്കകള്‍ക്ക് അടിസ്ഥാനവുമില്ലെന്നും ഡിഎഫ്ഒ അറിയിച്ചു.

error: Content is protected !!