Trending Now

റാന്നി എംഎല്‍എയുടെ ഇടപെടല്‍ കുടിയാന്‍മല ബസ് സര്‍വീസ് പുനരാരംഭിച്ചു

Spread the love

എംഎല്‍എയുടെ ഇടപെടല്‍ കുടിയാന്‍മല ബസ് സര്‍വീസ് പുനരാരംഭിച്ചു

കോന്നി വാര്‍ത്ത : റാന്നി-കൂടിയാന്മല ബസ് സര്‍വീസ് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്നു വീണ്ടും ആരംഭിച്ചു. കോവിഡ് ലോക്ക്ഡൗണ്‍ ആരംഭിച്ചതോടെ ബസിന് കളക്ഷന്‍ കുറയുകയും ബസ് സര്‍വീസ് നിര്‍ത്തുകയും ചെയ്തു. സര്‍വീസ് പൂര്‍ണമായി നിര്‍ത്താനാണു നീക്കമെന്ന് ആശങ്കയും ഉണ്ടായി. ഇതോടെയാണ് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ ഇടപെട്ടത്.

ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനെ നേരില്‍ കണ്ട് റാന്നിയില്‍ നിന്നും ലാഭകരമായി നടത്തുന്ന പ്രധാന സര്‍വീസ് ആണ് കുടിയാന്‍മല സര്‍വീസ് എന്നും ഇതു വീണ്ടും പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അഭ്യര്‍ഥിച്ചു. തുടര്‍ന്നാണ് മന്ത്രി ഇടപെട്ട് സര്‍വീസ് പുനരാരംഭിച്ചത്. വെളുപ്പിന് 4.10 ന് റാന്നിയില്‍ നിന്നും സര്‍വീസ് ആരംഭിച്ച് വൈകിട്ട് അഞ്ചിന് കുടിയാന്‍മലയില്‍ എത്തും ഇതേസമയംതന്നെ വെളുപ്പിന് 4.10 ന് കുടിയാന്‍മലയില്‍ നിന്നും ഒരു ബസ് തിരികെയും സര്‍വീസ് നടത്തും.

error: Content is protected !!