
ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടപദി അടിയന്തര വൃത്തിയിലേക്ക് താൽകാലിക നിയമനം നടത്തുന്നു. ജൂലൈ 12ന് രാവിലെ 10 മണിക്ക് ഗുരുവായൂർ ദേവസ്വം ഓഫീസിൽ വെച്ചാണ് അഭിമുഖം. അപേക്ഷകർ 2021 ജനുവരി ഒന്നിന് 20നും 36നും മധ്യേ പ്രായമുള്ളവരും മലയാളം എഴുതുവാനും വായിക്കുവാനും അറിയുന്നവരുമായിരിക്കണം.
ഇതേ മേഖലയിൽ അഞ്ച് വർഷത്തെ പ്രവർത്തി പരിചയമുള്ളവർ ബന്ധപ്പെട്ട അസ്സൽ രേഖകൾ, ബയോഡാറ്റ, തിരിച്ചറിയൽരേഖ എന്നിവയും ഇവയുടെ പകർപ്പും സഹിതം ജൂലൈ 12ന് ഗുരുവായൂർ ദേവസ്വം ഓഫീസിൽ എത്തിച്ചേരണം.