Trending Now

ഭരണകൂട ഭീകരതയുടെ രക്തസാക്ഷി ഫാ. സ്റ്റാൻ സ്വാമിയുടെ നിര്യാണത്തിലുള്ള പ്രതിഷേധ ജ്വാല

Spread the love

മൈലപ്രാ: ഭരണകൂട ഭീകരതയുടെ രക്തസാക്ഷി ഫാ. സ്റ്റാൻ സ്വാമിയുടെ നിര്യാണത്തിലുള്ള പ്രതിഷേധ ജ്വാല ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് തണ്ണിത്തോട് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ മൈലപ്രായിൽ നടന്നു.

യു.ഡി. എഫ് ജില്ല കൺവീനർ ഏ. ഷംസുദ്ദീൻ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു.
തണ്ണിത്തോട് ബ്ലോക്ക് പ്രസിഡൻ്റ് റോയിച്ചൻ ഏഴിക്കകത്ത് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

ഡി.സി.സി ജനറൽ സെക്രട്ടറി സാമുവേൽ കിഴക്കുപുറം, സലിം പി. ചാക്കോ, പി.കെ. ഗോപി, ജെയിംസ് കീക്കരിക്കാട്ട് ,ജോഷ്വാ മാത്യൂ ,ബേബി മൈലപ്രാ ,ബിജു ശമുവേൽ, ജേക്കബ് വർഗ്ഗീസ്, ജിജി മരുതിയ്ക്കൽ, സുനിൽകുമാർ എസ്., ലിബു മാത്യു ,കെ.കെ. പ്രസാദ്, സിബി ജേക്കബ്, ആഷ്ലി എം. ഡാനിയേൽ, ജോബിൻ ബി. തോമസ്,മഞ്ജു സന്തോഷ് ,ബിന്ദു ബിനു എന്നിവർ പ്രസംഗിച്ചു.

‘നീതിക്കായി നിലവിളി”

കോന്നി ബ്ലോക്ക്കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഫാദർ. സ്റ്റാൻ സ്വാമിക്ക് നീതി നിഷേധിക്കപ്പെട്ടതിൽ പ്രതിഷേധിച്ചു കൊണ്ട് ‘നീതിക്കായി നിലവിളി എന്ന മുദ്രാവാക്യവുമായി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്‍റ്  എസ്സ്.സന്തോഷ് കുമാർ അധ്യക്ഷത വഹിച്ച യോഗംകെ പി സി സി അംഗം മാത്യു കുളത്തിങ്കൽ ഉദ്ഘാടനം ചെയ്തു.ഡി സി സി വൈസ് പ്രസിഡന്‍റ്  റോബിൻ പീറ്റർ , റോജി ഏബ്രഹാം, രാജീവ് മള്ളൂർ, മോൻസി ഡാനിയൽ, ഷിനു അറപ്പുരയിൽ, ഫൈസൽ കോന്നി, അബ്ദുൾ മുത്തലിഫ്, അഡ്വഇ വി .ജോസഫ്, ലിനു വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.

error: Content is protected !!