Trending Now

ആയുർവേദ ആചാര്യൻ പി കെ വാര്യർ (100) അന്തരിച്ചു

Spread the love

ആയുർവേദ ആചാര്യൻ പി കെ വാര്യർ (100) അന്തരിച്ചു

ആയുർവേദ ആചാര്യൻ പി കെ വാര്യർ (100) അന്തരിച്ചു. പ്രശസ്ത ആയുർവേദ ചികിത്സാ സ്ഥാപനമായ കോട്ടക്കൽ ആര്യവൈദ്യശാലയുടെ മേധാവിയായിരുന്നു. ജൂൺ എട്ടിനാണ് അദ്ദേഹത്തിൻ്റെ നൂറാം പിറന്നാൾ ആഘോഷിച്ചത്.

മലപ്പുറം ജില്ലയിലെ കോട്ടക്കലിനെ ആ​ഗോളപ്രശസ്തമായ ആയു‍ർവേദ പോയിൻ്റാക്കി മാറ്റിയതിൽ അദ്ദേഹം നി‍ർണായക പങ്കുവഹിച്ചിരുന്നു. ആര്യവൈദ്യശാലയുടെ സ്ഥാപകനായ ഡോ.പി.എസ്.വാര്യർ തുടങ്ങിവെച്ച ആര്യവൈദ്യശാലയെ ഈ നിലയിൽ വളർത്തിയെടുത്തത് പി.കെ.വാര്യ‍ർ ആണ്. രാജ്യം പത്മഭൂഷൺ , പത്മശ്രീ ബഹുമതികൾ നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.

error: Content is protected !!