പത്തനംതിട്ട ജില്ലയില്‍ ഗര്‍ഭിണികള്‍ക്ക് കോവിഡ് വാക്സിനേഷന്‍ ആരംഭിച്ചു: ഡി.എം.ഒ

Spread the love

 

konnivartha.com : ദേശീയതലത്തിലും സംസ്ഥാന തലത്തിലുമുളള അഡൈ്വസറി ബോര്‍ഡുകളുടെ നിര്‍ദ്ദേശപ്രകാരം പത്തനംതിട്ട ജില്ലയിലും ഗര്‍ഭിണികള്‍ക്കുളള കോവിഡ് വാക്സിനേഷന്‍ ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍.ഷീജ അറിയിച്ചു.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സമൂഹികാരോഗ്യ കേന്ദ്രങ്ങളും അടക്കമുളള എല്ലാ വാക്സിനേഷന്‍ സെന്ററുകളിലു്യം വാക്സിന്‍ ലഭ്യമാകും. ഇതിനായി ആശാപ്രവര്‍ത്തകര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാര്‍ എന്നിവര്‍ തയ്യാറാക്കിയിട്ടുളള ലിസ്റ്റ് അനുസരിച്ച് മുന്‍ഗണനാ ക്രമത്തില്‍ അറിയിപ്പ് നല്‍കും. അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് മാത്രം വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തിയാല്‍ മതി. വാക്സിന്‍ എടുക്കുന്നതിന് മുന്നോടിയായി ഗര്‍ഭിണികള്‍ ഒരു സമ്മതപത്രം ഒപ്പിട്ട് നല്‍കണം.

കോവിഡ് പോസിറ്റീവായിട്ടുളള ഗര്‍ഭിണികള്‍ പ്രസവശേഷം വാക്സിന്‍ എടുത്താല്‍ മതിയാകും. ഗര്‍ഭിണികളില്‍ രോഗബാധയ്ക്കുളള സാധ്യത കൂടുതലായതിനാല്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളിലെത്തി തിക്കും തിരക്കും ഉണ്ടാക്കാന്‍ പാടില്ല. ഡബിള്‍ മാസ്‌ക് ഉപയോഗിക്കുന്നതിനും കൈകള്‍ സാനിറ്റൈസ് ചെയ്യുന്നതിനും പ്രത്യേകം ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

error: Content is protected !!