Trending Now

കോന്നി അതീവ ഗുരുതര കോവിഡ് കാറ്റഗറി : ഡി

Spread the love

കോന്നി അതീവ ഗുരുതര കോവിഡ് കാറ്റഗറി : ഡി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച്
പത്തനംതിട്ട ജില്ലയില്‍ പുതിയ നിയന്ത്രണങ്ങള്‍

പള്ളിക്കല്‍, കോന്നി, റാന്നി-പെരുനാട്, കുന്നന്താനം,
കുറ്റൂര്‍ പഞ്ചായത്തുകള്‍ ഡി കാറ്റഗറിയില്‍

കോന്നി വാര്‍ത്ത ഡോട്ട് കോം :

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് 
പത്തനംതിട്ട ജില്ലയില്‍ പുതിയ നിയന്ത്രണങ്ങള്‍
 
പള്ളിക്കല്‍, കോന്നി, റാന്നി-പെരുനാട്, കുന്നന്താനം, 
കുറ്റൂര്‍ പഞ്ചായത്തുകള്‍ ഡി കാറ്റഗറിയില്‍
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ(ടിപിആര്‍) അടിസ്ഥാനത്തില്‍ പത്തനംതിട്ട ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
ടിപിആര്‍ അഞ്ചില്‍ താഴെയുള്ള പ്രദേശങ്ങള്‍ കാറ്റഗറി എ വിഭാഗത്തിലും അഞ്ചു മുതല്‍ 10 വരെയുള്ള പ്രദേശങ്ങള്‍ കാറ്റഗറി ബിയിലും(സെമി ലോക് ഡൗണ്‍) 10 മുതല്‍ 15 വരെയുള്ളവ കാറ്റഗറി സി വിഭാഗത്തിലും(ലോക് ഡൗണ്‍) ഉള്‍പ്പെടുത്തി. 15 ന് മുകളില്‍ ടിപിആര്‍  ഉള്ള പ്രദേശങ്ങള്‍ കാറ്റഗറി ഡിയില്‍(ട്രിപ്പിള്‍ ലോക് ഡൗണ്‍) ആയിരിക്കും. ഇതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നിയന്ത്രണം.
തിങ്കള്‍ മുതല്‍ വെള്ളി വരെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാം. എ, ബി, സി വിഭാഗങ്ങളില്‍ കടകള്‍ രാത്രി എട്ട് വരെ അനുവദനീയമായ ദിവസങ്ങളില്‍  പ്രവര്‍ത്തിക്കാം. ഈ പ്രദേശങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും. ജൂലൈ 17, 18 തീയതികളില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ആയിരിക്കും.
കാറ്റഗറി എയില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്ഥാപനങ്ങള്‍
 പന്തളം – തെക്കേക്കര, മൈലപ്ര, സീതത്തോട്, റാന്നി- അങ്ങാടി, നിരണം, എഴുമറ്റൂര്‍, അരുവാപ്പുലം ഗ്രാമ പഞ്ചായത്തുകള്‍.
കാറ്റഗറി ബിയില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്ഥാപനങ്ങള്‍ 
പത്തനംതിട്ട, പന്തളം, തിരുവല്ല നഗരസഭകളും കടപ്ര, വടശേരിക്കര, റാന്നി, കൊറ്റനാട്, തോട്ടപ്പുഴശ്ശേരി, കൊടുമണ്‍, കോയിപ്രം, ചെന്നീര്‍ക്കര, പുറമറ്റം, കടമ്പനാട്, കലഞ്ഞൂര്‍, വള്ളിക്കോട്, ആറന്മുള, ചിറ്റാര്‍, കുളനട, കല്ലൂപ്പാറ, ഓമല്ലൂര്‍, കോട്ടാങ്ങല്‍, പെരിങ്ങര, കവിയൂര്‍, റാന്നി-പഴവങ്ങാടി, ഇരവിപേരൂര്‍, മെഴുവേലി, പ്രമാടം, നാറാണംമൂഴി, ഏറത്ത്, വെച്ചൂച്ചിറ, അയിരൂര്‍, ആനിക്കാട്, ഏഴംകുളം, കോഴഞ്ചേരി, തുമ്പമണ്‍ എന്നീ ഗ്രാമപഞ്ചായത്തുകളും.
കാറ്റഗറി സി യില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്ഥാപനങ്ങള്‍
അടൂര്‍ നഗരസഭയും, ചെറുകോല്‍, ഇലന്തൂര്‍, മല്ലപ്പുഴശേരി, ഏനാദിമംഗലം, മലയാലപ്പുഴ, നെടുമ്പ്രം, തണ്ണിത്തോട്, മല്ലപ്പള്ളി,  നാരങ്ങാനം എന്നീ ഗ്രാമപഞ്ചായത്തുകളും.
  കാറ്റഗറി ഡിയില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്ഥാപനങ്ങള്‍
പള്ളിക്കല്‍, കോന്നി, റാന്നി-പെരുനാട്, കുന്നന്താനം, കുറ്റൂര്‍ എന്നീ ഗ്രാമ പഞ്ചായത്തുകള്‍.
error: Content is protected !!