Trending Now

വി കോട്ടയം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ഓക്സിജൻ കോൺസൻട്രേറ്റർ കൈമാറി

Spread the love

 

konnivartha.com : ആന്റോ ആന്റണി എം പി കോവിഡ് കെയർ പദ്ധതിയിൽ ഉൾപ്പെടുത്തി ഡോക്ടർ ഫോർ യു എന്ന സംഘടനയുമായി ചേർന്ന് നൽകി വരുന്ന ഓക്സിജൻ കോൺസൻട്രേറ്റർ കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രമാടം ഗ്രാമ പഞ്ചായത്തിന്റെ പരിധിയിലുള്ള വി കോട്ടയം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കൈമാറി.

ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അദ്‌ധ്യക്ഷ ജിജി സജി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി അമ്പിളി ഉദ്ഘാടനം ചെയ്തു. പ്രമാടം ഗ്രാമ പഞ്ചാത്ത് പ്രസിഡന്റ് എൻ. നവനീത് , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ദേവകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.ആർ പ്രമോദ്, പ്രവീൺ പ്ലാവിളയിൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പ്രസീദ രഘു, ഹരികൃഷ്ണൻ, ഡോ ഷെറിൻ,കെ.വിശ്വംഭരൻ, ജോസ് പനച്ചിക്കൽ, ജ്യോതിഷ് വി കോട്ടയം എന്നിവർ പ്രസംഗിച്ചു.

error: Content is protected !!