konnivartha.com: നീതിന്യായരംഗത്ത് പട്ടികജാതിവിഭാഗത്തിന് മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് പട്ടികജാതിവികസന വകുപ്പ് ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്ന അഭിഭാഷക ധനസഹായം പദ്ധതിക്ക് 2021-22 വര്‍ഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. നിയമവിദ്യാഭ്യാസം കഴിഞ്ഞ് എന്റോള്‍ ചെയ്ത് വക്കീലായി പരിശീലനം ചെയ്യുന്നതിന് മൂന്ന് വര്‍ഷത്തേക്ക് ധനസഹായം നല്‍കുന്നു. അഭിഭാഷകനായി എന്റോള്‍ ചെയ്ത് ആറ് മാസത്തിനകം നിശ്ചിത മാതൃകയിലുളള അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്, എല്‍.എല്‍.ബിയുടെ സര്‍ട്ടിഫിക്കറ്റ്, ബാര്‍ കൗണ്‍സില്‍ എന്റോള്‍മെന്റ് സാക്ഷ്യപത്രം, സീനിയര്‍ അഭിഭാഷകന്റെ സാക്ഷ്യപത്രം എന്നിവ സഹിതം പത്തനംതിട്ട ജില്ലയില്‍ ഉള്‍പ്പെട്ടവര്‍ പത്തനംതിട്ട ജില്ലാ പട്ടികജാതിവികസന ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0468 2322712
Trending Now
- പുതിയ വീട് നിര്‍മ്മിച്ചു നല്‍കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം