Trending Now

വാഹനങ്ങള്‍ വാടകയ്ക്കെടുത്ത ശേഷം മറിച്ചു വില്‍ക്കുന്ന സംഘത്തിലെ ഒരാള്‍ പിടിയില്‍

Spread the love

വാഹനങ്ങള്‍ വാടകയ്ക്കെടുത്ത ശേഷം മറിച്ചു വില്‍ക്കുന്ന സംഘത്തിലെ ഒരാള്‍ പിടിയില്‍

കോന്നി വാര്‍ത്ത ഡോട്ട് കോം ; വാഹനങ്ങള്‍ വാടകയ്ക്കെടുത്ത ശേഷം മറിച്ചു വില്‍പ്പന നടത്തിയ സംഘത്തിലെ ഒരാളെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. ആറ്റിങ്ങല്‍ തോട്ടവാരം കണ്ണങ്കര വീട്ടില്‍ സനല്‍ കുമാറാണ് പിടിയിലായത്. റിമാന്‍ഡിലായിരുന്ന ഇയാളെ ഇന്ന് പോലീസ് കസ്റ്റഡിയില്‍ വാങ്ങി. ഈവര്‍ഷം ഏപ്രില്‍ 26 നാണ് ഇയാള്‍ അടങ്ങുന്ന സംഘം കേസിലെ പരാതിക്കാരനായ ജോണ്‍ വി മാത്യുവിന്റെയും സുഹൃത്തുക്കളായ ഷിജു, അജ്മല്‍ ബഷീര്‍ എന്നിവരുടെയും കാറുകള്‍ വാടകയ്ക്ക് കൊണ്ടുപോയിട്ട് മറിച്ചുവിറ്റത്.

ബൊലേറോ, സ്വിഫ്റ്റ്, ആള്‍ട്ടോ, എര്‍ട്ടിഗ വാഹനങ്ങളാണ് ഇത്തരത്തില്‍ പ്രതികള്‍ മറിച്ചുവിറ്റത്. ഈമാസം 30 നാണ് സനല്‍ കുമാറിനെ വീട്ടില്‍ നിന്നും പിടികൂടിയത്. പത്തനംതിട്ട ഡിവൈഎസ്പി പി.കെ. സജീവിന്റെ നിര്‍ദേശാനുസരണം, പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നീക്കത്തിനൊടുവിലാണ് ഇയാള്‍ കുടുങ്ങിയത്. എസ്‌ഐ സണ്ണി, എഎസ്‌ഐ അനില്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. സനല്‍ കുമാറിന്റെ കൂട്ടാളികള്‍ ഒളിവിലാണ്. ഇവര്‍ക്കുവേണ്ടിയുള്ള അന്വേഷണം തുടര്‍ന്നു വരികയാണ്. ഇയാളെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.

error: Content is protected !!