പത്തനംതിട്ട ജില്ലയില്‍ 60 വയസിനു മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ പുരോഗമിക്കുന്നു- ഡിഎംഒ

Spread the love

 

ജില്ലയില്‍ 60 വയസിനു മുകളില്‍ പ്രായമുള്ള ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാത്ത മുഴുവന്‍ ആള്‍ക്കാര്‍ക്കും, 18 വയസിന് മേല്‍ പ്രായമുളള എല്ലാ കിടപ്പു രോഗികള്‍ക്കും ഓഗസ്റ്റ് 15 നു മുന്‍പ് ഒരു ഡോസ് കോവിഡ് വാക്‌സിനെങ്കിലും നല്‍കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന സ്‌പെഷ്യല്‍ വാക്‌സിനേഷന്‍ ഡ്രൈവ് പുരോഗമിക്കുന്നു. 26,2429 പേരാണ് ജില്ലയില്‍ 60 വയസിനു മുകളിലുള്ളത്. ഓഗസ്റ്റ് 12 വരെയുള്ള കണക്ക് പ്രകാരം 2,53,696 പേര്‍ ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

കോവിഡ് പോസിറ്റീവായിരുന്ന 60 വയസിനു മുകളിലുളള 4632 പേര്‍ രോഗബാധിതരായി മൂന്നു മാസം പൂര്‍ത്തിയാകാത്തതിനാല്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചിട്ടില്ല. ബാക്കി 4101 പേരാണ് ഇനി വാക്‌സിന്‍ എടുക്കാനുളളത്.

60 വയസിനു മുകളില്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളോ, പാര്‍ശ്വഫലങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇവരില്‍ ഐസിയു അഡ്മിഷനിലും, കാറ്റഗറി സി രോഗബാധിതരുടെയും എണ്ണത്തില്‍ ഗണ്യമായ കുറവുണ്ട്. അതിനാല്‍ ഇനിയും വാക്‌സിന്‍ എടുക്കാനുളളവര്‍ വാക്‌സിന്‍ വിമുഖത കാണിക്കാതെആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് അടുത്തുള്ള വാക്‌സിന്‍ കേന്ദ്രങ്ങളിലെത്തി വാക്‌സിന്‍ സീകരിക്കണമെന്ന് ഡിഎംഒ ഡോ. എ.എല്‍. ഷീജ അറിയിച്ചു.

error: Content is protected !!