Trending Now

പേരങ്ങാട്ട് മഹാ കുടുംബത്തിന്‍റെ ആഗോള സംഗമം : ഓഗസ്റ്റ് 15

Spread the love

കോന്നി വാര്‍ത്ത ഡോട്ട് കോം : കോഴഞ്ചേരി പേരങ്ങാട്ട് മഹാ കുടുംബത്തിന്റെ ആഗോള സംഗമം ഓഗസ്റ്റ് 15 തീയതി zoom പ്ലാറ്റഫോമിൽ കൂടി നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു .

പേരങ്ങാട്ട് മഹാ കുടുബത്തിൽ ഏഴ് ശാഖകൾ ഉണ്ട്.
1. മുളമൂട്ടിൽ
2. മലയിൽ
3. മേമുറിയിൽ
4. തേയിലപ്പുറത്ത്
5. പേരങ്ങാട്ട്
6. ചേകോട്ട്
7. കല്ലുകളം
ഇത് കൂടാതെ ഉപശാഖകളിലുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പേരങ്ങാട്ട് മഹാ കുടുംബാംഗങ്ങൾ ചിതറി പാർക്കുന്നു.തമ്മിൽ കാണുന്നതിനും ബന്ധങ്ങൾ പുതുക്കുന്നതിനും കഴിഞ്ഞ കാലങ്ങളിൽ കുടുംബ യോഗങ്ങൾ സജീവമായിരുന്നു .

ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ നേരിൽ കാണുന്നതിനോ, കുടുംബ യോഗങ്ങൾ ചേരുന്നതിനോ സാധ്യമാകാത്ത അവസരത്തിൽ സോഷ്യൽ മിഡിയാ പ്ലാറ്റുഫോം പ്രയോജനപ്പെടുത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇരുന്ന് കുടുംബാംഗങ്ങൾക്ക് ഒത്തു ചേരുന്നതിനെ സാധിക്കുന്നു എന്നത് പുതു പ്രതീക്ഷകൾ നൽകുന്ന കാര്യമാണ് എന്നും ഭാരവാഹികള്‍ പറഞ്ഞു .

പേരങ്ങാട്ട് മഹാ കുടുംബ ആഗോള സംഗമം 2021 ആഗസ്റ്റ് 15 ആം തീയതി വൈകിട്ട് 6.30 (ഇന്ത്യൻ സമയം) മുതൽ zoom platform ല്‍ ലഭിക്കും .
യോഗത്തിൽ മലങ്കര മാർത്തോമ്മാ സഭയിലെ ഡോ. യുയാക്കീം മാർ കുറിലോസ് സഫ്രഗൻ മെത്രാപോലിത്ത മുഖ്യ അഥിതി ആയി പങ്കെടുക്കും . ഫാ. തോമസ് കല്ലുകളം അനുഗ്രഹ പ്രഭാഷണം നടത്തുമെന്ന് പേരങ്ങാട്ട് മഹാകുടുംബ യോഗത്തിനു വേണ്ടി
വിക്ടർ റ്റി. തോമസ് ( പ്രസിഡന്റ്)സി. റ്റി. ജോൺ(സെക്രട്ടറി)ഡോ. മാത്യു പി. ജോൺ
( ട്രെഷറാർ )പി. ജെ. എബ്രഹാം( പ്രോഗ്രാം കൺവീനർ )മാത്യു വർഗ്ഗീസ്
( പ്രോഗ്രാം കോഡിനേറ്റർ ) എന്നിവര്‍ അറിയിച്ചു

റിപ്പോര്‍ട്ട് : രാജേഷ് പേരങ്ങാട്ട് /കോന്നി വാര്‍ത്ത ഡോട്ട് കോം 

error: Content is protected !!