അവധി ദിവസങ്ങളിലെ കൂട്ടം ചേരലുകള്‍ പരമാവധി ഒഴിവാക്കണം: ജില്ലാ കളക്ടര്‍

Spread the love

അവധി ദിവസങ്ങളിലെ കൂട്ടം ചേരലുകള്‍ പരമാവധി ഒഴിവാക്കണം: ജില്ലാ കളക്ടര്‍

ജില്ലയില്‍ അവധി ദിവസങ്ങളിലെ കൂട്ടം ചേരലുകള്‍ പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.

മുഹറം, ഓണം പ്രമാണിച്ചുള്ള അവധി ദിവസങ്ങളിലെ കൂട്ടം ചേരലുകള്‍ ഒഴിവാക്കണം. ഒപ്പം കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം. അവധി ദിനങ്ങളിലും വാക്‌സിനേഷന്‍ നടത്തണമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശമുണ്ട്. 19, 20 തീയതികളില്‍ വാക്‌സിന്‍ ഡ്രൈവ് നടത്തി വാക്‌സിന്‍ വിതരണം ചെയ്യണം.

അവധി ദിനങ്ങളിലും കോവിഡ് കണ്‍ട്രോള്‍ റൂം, സിഎഫ്എല്‍ടിസികള്‍ തുടങ്ങിയവ പ്രവര്‍ത്തനക്ഷമമായിരിക്കണം. കണ്ടെയ്ന്‍മെന്റ് പ്രദേശങ്ങളില്‍ കൃത്യമായ നിരീക്ഷണം ഏര്‍പ്പെടുത്തണം. ചടങ്ങുകള്‍, ഓണാഘോഷം, മറ്റ് പരിപാടികള്‍ തുടങ്ങിയവ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടത്തുന്നതെന്ന് ഉറപ്പ് വരുത്തണം.

വാക്‌സിന്‍ സ്വീകരിച്ചവര്‍ പൂര്‍ണമായും സുരക്ഷിതരാണെന്ന തെറ്റായ ധാരണ ജനങ്ങളിലുണ്ട്. കോവിഡ് മരണങ്ങളുടെ വിവരങ്ങള്‍ കൃത്യമായി ശേഖരിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
യോഗത്തില്‍ ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി, ഡിഎംഒ (ആരോഗ്യം) ഡോ. എ.എല്‍. ഷീജ, ഡിഡിപി കെ.ആര്‍. സുമേഷ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി. ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

error: Content is protected !!