കോവിഡ് ബോധവല്‍ക്കരണ പോസ്റ്റര്‍ പ്രകാശനം ചെയ്തു

Spread the love

കോവിഡ് ബോധവല്‍ക്കരണ പോസ്റ്റര്‍ പ്രകാശനം ചെയ്തു

പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ആരോഗ്യകേരളം പത്തനംതിട്ടയുടെയും ആഭിമുഖ്യത്തില്‍ കോവിഡ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും പാലിക്കേണ്ട കോവിഡ് പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചുള്ള പോസ്റ്റര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പ്രകാശനം ചെയ്തു.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍. ഷീജ മുഖ്യാതിഥി ആയിരുന്നു. ആര്‍സിഎച്ച് ഓഫീസര്‍ ഡോ. സന്തോഷ് കുമാര്‍, ജില്ലാ മാസ് മീഡിയാ ഓഫീസര്‍ എ. സുനില്‍കുമാര്‍, ഡെപ്യുട്ടി ജില്ലാ മാസ് മീഡിയാ ഓഫീസര്‍മാരായ ആര്‍. ദീപ, വി.ആര്‍. ഷൈലാഭായി, എന്‍എച്ച്എം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തേജസ് ഉഴുവത്ത് എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!