Trending Now

സ്റ്റാഫ്നഴ്സ് നിയമനം

Spread the love

konnivartha.com : കോഴിക്കോട് മെഡിക്കൽ കോളേജിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്റ്റാഫ്നഴ്സ് നിയമനം നടത്തുന്നു. 50 ഒഴിവുകളിൽ നാഷണൽ ഹെൽത്ത് മിഷൻ മുഖേന  മൂന്ന് മാസത്തേക്കാണ് നിയമനം.

അംഗീകൃത നഴ്സിംഗ് കോഴ്സ് പാസായവർക്കും നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ആഗസ്ത് 29 ന് വൈകുന്നേരം അഞ്ച് മണിക്ക് മുൻപായി [email protected] എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം. ശമ്പളം – 17000+7250. നിലവിൽ കോവിഡ് ബ്രിഗേഡ് സൈറ്റിൽ രജിസ്റ്റർ ചെയ്തവർക്കും  അപേക്ഷിക്കാം.

error: Content is protected !!