Trending Now

‘കോട്ടയംകാരന്‍ ആന്‍റോ പത്തനംതിട്ടയുടെ അന്തകന്‍ സേവ് ഡി സി സി’

Spread the love

‘കോട്ടയംകാരന്‍ ആന്‍റോ പത്തനംതിട്ടയുടെ അന്തകന്‍ സേവ് ഡി സി സി’

ഡിസിസി അധ്യക്ഷന്‍മാരെ തീരുമാനിച്ചതിന് പിന്നാലെ പത്തനംതിട്ട ഡിസിസി ഓഫിസില്‍ കരിങ്കൊടി. പി.ജെ.കുര്യനും ആന്റോ ആന്റണി എം.പിക്കുമെതിരെ പ്രതിഷേധ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.പുതിയ ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ സജീവ പ്രവര്‍ത്തകനല്ലെന്നും തിരുവല്ലയിലെ യു ഡി എഫ് സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നും പോസ്റ്ററില്‍ ആരോപണം ഉയരുന്നു.

പത്തനംതിട്ട ഒറ്റികൊടുത്ത യൂദാസോ ആന്റണി’, ‘കോട്ടയംകാരന്‍ ആന്റ്‌റോ പത്തനംതിട്ടയുടെ അന്തകന്‍ സേവ് ഡി സി സി’ തുടങ്ങിയ വാചകങ്ങളോടെ ആന്റോ ആന്റണി എം.പിക്കെതിരെയും പോസ്റ്റര്‍ പ്രതിഷേധം ശക്തമാണ്.

കുര്യന്റെ കൂട്ടിക്കൊടുപ്പുകാരനെ ഡി സി സിയ്ക്ക് ആവശ്യമില്ലെന്നും കുര്യന്റെ തിണ്ണനിരങ്ങിയവന്‍ ഡിസിസി പ്രസിഡന്റെന്നും പോസ്റ്ററില്‍ പറയുന്നു.
പോസ്റ്ററുകള്‍ക്ക് പിന്നില്‍ ഡി സി സി പ്രസിഡന്‍റ് പദവി സ്വപ്നം കണ്ടു നടന്നവരില്‍ ചിലര്‍ ആണെന്ന് ആരോപണം ഉയര്‍ന്നു . ഈ ചിലര്‍ ആരാണ് എന്നു മാത്രം ആരോപണം ഉന്നയിച്ച ആ ചിലര്‍ പറയുന്നില്ല .

error: Content is protected !!