Trending Now

കള്ള് ചെത്ത്- വില്‍പ്പന തൊഴിലാളികള്‍ ധനസഹായം കൈപ്പറ്റണം

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ വില്‍പ്പനയില്‍ പോകാത്തതിനാല്‍ അടഞ്ഞു കിടക്കുന്ന അടൂര്‍ റേഞ്ചിലെ ഗ്രൂപ്പ് അഞ്ച്, പത്തനംതിട്ട റേഞ്ചിലെ ഗ്രൂപ്പ് ഒന്ന്, കോന്നി റേഞ്ചിലെ ഗ്രൂപ്പ് ഒന്ന് എന്നീ ഗ്രൂപ്പുകളിലെ കള്ള് ഷാപ്പുകളിലെ ചെത്ത് – വില്‍പ്പന തൊഴിലാളികള്‍ക്ക് യഥാക്രമം 2500, 2000 രൂപ വീതം ഓണത്തോട് അനുബന്ധിച്ച് സഹായം അനുവദിച്ചിരുന്നു.

ഇനിയും തുക കൈപ്പറ്റാത്ത അര്‍ഹതപ്പെട്ട തൊഴിലാളികള്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറുടെ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ബന്ധപ്പെട്ട എക്സൈസ് സര്‍ക്കിള്‍ ഓഫീസില്‍ നേരിട്ടു ഹാജരായി തുക കൈപ്പറ്റണമെന്ന് പത്തനംതിട്ട ഡെപ്യുട്ടി എക്സൈസ് കമ്മീഷണര്‍ ബി. വേണുഗോപാലക്കുറുപ്പ് അറിയിച്ചു.

error: Content is protected !!