കേരളത്തിലേത് ഗുരുതര കോവിഡ് സാഹചര്യം : പ്ലസ് വണ്‍ പരീക്ഷയ്ക്ക് സ്റ്റേ
സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷകള്‍ സുപ്രിംകോടതി സ്‌റ്റേ ചെയ്തു. ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ഒരാഴ്ചത്തേക്കാണ് ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ പരീക്ഷകള്‍ സ്റ്റേ ചെയ്തത്.
എഴുത്തുപരീക്ഷകളാണ് റദ്ദാക്കിയിരിക്കുന്നത്. കേരളത്തിലെ കൊവിഡ് സാഹചര്യം ഗുരുതരെന്ന് കോടതി നിരീക്ഷിച്ചുകൊണ്ടാണ് പരീക്ഷകള്‍ സ്‌റ്റേ ചെയ്തിരിക്കുന്നത്. തിരുവനന്തപുരം കീഴാറ്റിങ്ങല്‍ സ്വദേശി നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് സുപ്രിംകോടതിയുടെ ഉത്തരവ്.
പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചത് കൊവിഡ് സാഹചര്യം വിലയിരുത്താതെയാണ്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന കേസുകളില്‍ 70 ശതമാനവും കേരളത്തിലേതെന്ന് കോടതി നിരീക്ഷിച്ചു. കുട്ടികളെ ഈ സാഹചര്യത്തിലേക്ക് തള്ളി വിടാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. പൊതുതാത്പര്യ ഹര്‍ജി ഈ മാസം 13ന് സുപ്രിംകോടതി വീണ്ടും പരിഗണിക്കും