Trending Now

പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാത: പ്രശ്‌നങ്ങള്‍ചര്‍ച്ച ചെയ്യുന്നതിന് ഉന്നതതല യോഗം ഏഴിന്

Spread the love

 

konnivartha.com : പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കെഎസ്ടിപി അധികൃതരുടെ ഉന്നതതലയോഗം സെപ്റ്റംബര്‍ ഏഴിന് നടക്കുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ക്കുള്ള പൊതു പരാതികളും വ്യക്തിഗത പരാതികളും ഇതില്‍ പരിഗണിക്കും. കൂടാതെ റോഡ് നിര്‍മാണത്തിലുള്ള മെല്ലെപ്പോക്ക് അവസാനിപ്പിക്കാനും നിര്‍മാണം എത്രയും വേഗം പൂര്‍ത്തീകരിക്കുവാനുമുള്ള നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയാകും.

കെഎസ്ടിപി ഏറ്റെടുത്ത സ്ഥലം ചില വസ്തു ഉടമകള്‍ കൈയേറി എന്ന പരാതി നേരത്തെ ഉണ്ടായിരുന്നു. എംഎല്‍എയുടെ നിര്‍ദേശപ്രകാരം പുതിയ സര്‍വേയറെ ഇതിനായി നിയോഗിച്ചു. റോഡിന്റെ അറ്റകുറ്റപ്പണിക്കിടെ പൈപ്പുകള്‍ തകരാറിലായി ആറുമാസക്കാലം ഇട്ടിയപ്പാറയിലും റാന്നി ടൗണിലും കുടിവെള്ള വിതരണം നിലച്ചത് എംഎല്‍എയുടെ ഇടപെടല്‍മൂലം പുനരാരംഭിച്ചിരുന്നു. പെരുമ്പുഴ ടൗണ്‍ മുതല്‍ ബ്ലോക്ക് പടി വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥയാണ് ഇപ്പോഴത്തെ പ്രധാന പ്രശ്‌നം. ഇതും യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.

error: Content is protected !!