റാന്നിയില്‍ ഒന്‍പത് റോഡുകളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ റാന്നി നിയോജകമണ്ഡലത്തിലെ ഒന്‍പത് റോഡുകളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. ആകെ 20 റോഡുകളാണ് റാന്നി നിയോജകമണ്ഡലത്തില്‍ റീബില്‍ഡ് കേരള പദ്ധതി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ആദ്യം സാങ്കേതിക അനുമതി ലഭിച്ച റോഡുകളാണ് ഇപ്പോള്‍ ടെന്‍ഡര്‍ നടപടിയിലേക്ക് കടന്നത്. അവശേഷിക്കുന്ന റോഡുകള്‍ക്ക് സാങ്കേതിക അനുമതി ലഭിച്ചാല്‍ ഉടന്‍ തന്നെ ടെന്‍ഡര്‍ നടപടികള്‍ സ്വീകരിക്കാനാകും.

ടെന്‍ഡര്‍ നടപടികളായ റോഡുകളുടെ പേര്, അനുവദിച്ച തുക ബ്രാക്കറ്റില്‍:
ബംഗ്ലാം കടവ് – സ്റ്റേഡിയം റോഡ് (1,87,29755), ബംഗ്ലാംകടവ് – വലിയകുളം റോഡ് (1,68,14343), കുറുമ്പന്‍ മൂഴി -ചണ്ണ റോഡ് (1,79,04359), കിളിയാനിക്കല്‍ – തൂളികുളം റോഡ് (1,11,07739 ), മടുക്കമൂട് – അയ്യപ്പ മെഡിക്കല്‍ കോളജ് റോഡ് (1,18,21447), മേലേപടി – ചെല്ലക്കാട് റോഡ് (1,64,90258), പാറക്കാവ് – വാളക്കുഴി റോഡ് (1,41,24487),പൂവന്‍മല – പനം പ്ലാക്ക റോഡ് (76,58723 ), റേഷന്‍കട പടി – മുളന്താനം റോഡ് (1,09,19275).

error: Content is protected !!