അനധികൃതമായി കോവിഡ് പരിശോധന നടത്തിവന്നിരുന്ന ലാബ് പൂട്ടിച്ചു

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : അനധികൃതമായി കോവിഡ് പരിശോധന നടത്തിവന്നിരുന്ന ഇടപ്പള്ളിയിലെ കൊച്ചിൻ ഹെൽത് കെയർ ഡയഗ്നോസ്റ്റിക് സെൻ്റർ പൂട്ടിച്ചു. ലാബുടമയ്ക്ക് എതിരെ പകർച്ചവ്യാധി തടയൽ നിയമം അനുസരിച്ച് കേസ് എടുക്കുമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു.

പരാതികൾ ലഭിച്ചതിനെ തടർന്ന് നടത്തിയ പരിശോധനകളിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു. തു ട ർ ന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് , ഡ്രഗ്സ് കൺട്രോൾ വകുപ്പ് തുടങ്ങിയവയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് നടപടി. വരും ദിവസങ്ങളിലും ഇത്തരം പരിശോധനകൾ തുടരും

error: Content is protected !!