Trending Now

നടന്‍ റിസബാവ(54 ) അന്തരിച്ചു

Spread the love

പി കെ വേണു കുട്ടന്‍ നായര്‍ സംവിധാനം ചെയ്ത സംഘ ചേതനയുടെ “സ്വാതി തിരുന്നാള്‍” നാടകത്തിലൂടെ ഏറെ ശ്രദ്ധ നേടി

നടൻ റിസബാവ അന്തരിച്ചു. 54 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തുടർന്ന് ആരോഗ്യനില മോശമായതിനാൽ വെൻ്റിലേറ്ററിലേക്ക് മാറ്റി. പ്രൊഡക്ഷൻ കണ്ട്രോളർ ബാദുഷയാണ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്.

നാടക നടനായിരുന്ന റിസബാവ ഇന്നസെൻ്റ് നായകനായി 1990ൽ പുറത്തിറങ്ങിയ ഡോക്ടർ പശുപതി എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറിയത്.

 

ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിലെ ജോൺ ഹോനായി എന്ന വില്ലൻ കഥാപാത്രത്തിലൂടെ പ്രശസ്തനായി. സിനിമയിലും സീരിയലിലും ഒട്ടേറെ വേഷങ്ങളിൽ അഭിനയിച്ചു. ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയായിരുന്ന റിസബാവ ഈയിടെ ഇറങ്ങിയ മമ്മൂട്ടിച്ചിത്രമായ വണിലും അഭിനയിച്ചിരുന്നു. കർമയോഗി എന്ന ചിത്രത്തിൽ തലൈവാസൽ വിജയ്ക്ക് ശബ്ദം നൽകിയ റിസബാവയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു.പി കെ വേണു കുട്ടന്‍ നായര്‍ സംവിധാനം ചെയ്ത സംഘ ചേതനയുടെ “സ്വാതി തിരുന്നാള്‍” നാടകത്തിലൂടെ ഏറെ ശ്രദ്ധ നേടി

error: Content is protected !!