Trending Now

ക്ഷണത്തിലെ കിടിലൻ ഗാനം പുറത്തിറങ്ങി

Spread the love

 

konnivartha.com : മലയാളികളുടെ ഇഷ്ട സംവിധായകൻ സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്ത സൂപ്പർ ഹൊറർ ത്രില്ലർ ചിത്രം ക്ഷണത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു.

ഹരിനാരായണൻ, ബിജിബാൽ ടീമിന്‍റെ  ഗാനം മലയാളികളെ ആകർഷിച്ചു കഴിഞ്ഞു. മനോരമ മ്യൂസിക്കിലൂടെയാണ് ക്ഷണത്തിലെ ആദ്യ ഗാനം പുറത്തുവന്നത്.നിഷാദ് കെ.കെ, സംഗീത ശ്രീകാന്ത് എന്നിവരാണ് ഗാനം ആലപിച്ചത്.

 

ദക്ഷൻ മൂവി ഫാക്ടറി, റോഷൻ പിക്ച്ചേഴ്‌സിനു വേണ്ടി സുരേഷ് ഉണ്ണിത്താൻ, റെജി തമ്പി എന്നിവർ നിർമ്മിക്കുന്ന ക്ഷണം സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്യുന്നു. കഥ, തിരക്കഥ, സംഭാഷണം – ശ്രീകുമാർ അരൂക്കുറ്റി, ക്യാമറ – ജമിൻ ജോം അയ്യനേത്ത്, എഡിറ്റർ – സോബിൻ കെ, ഗാനരചന – ഹരിനാരായണൻ, സംഗീതം – ബിജിബാൽ, വിഷ്ണു മോഹൻ സിത്താര ,ബി ജി എം – ഗോപിസുന്ദർ.കല – ഷബീർ അലി, കോസ്റ്റ്യൂം – ഇന്ദ്രൻസ് ജയൻ.മേക്കപ്പ് – പട്ടണം ഷാ, പ്രൊഡക്ഷൻ കൺട്രോളർ- ഷാജി പട്ടിക്കര

ലാൽ, ഭരത്, അജ്മൽ അമീർ, ബൈജു സന്തോഷ്, സ്നേഹ അജിത്ത്, ലേഖ പ്രജാപതി, ക്രിഷ, ദേവൻ, വിവേക്, ആനന്ദ് രാധാകൃഷ്ണൻ എന്നിവർ അഭിനയിക്കുന്നു. പി ആര്‍ ഒ അയ്മനം സാജൻ

error: Content is protected !!