Trending Now

സപ്ലൈകോ ‘ഛോട്ടു’ ഗ്യാസ് സിലിണ്ടറിന്റെ വിതരണം ആരംഭിച്ചു

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : സപ്ലൈകോയുടെ സൂപ്പർ മാർക്കറ്റുകൾ വഴി ഇൻഡ്യൻ ഓയിൽ കോർപ്പറേഷന്റെ അഞ്ചുകിലോ ഗ്യാസ് സിലിണ്ടർ ‘ഛോട്ടു’ വിതരണം ആരംഭിച്ചു.
കൊച്ചി ഡിപ്പോയുടെ കിഴിലുള്ള ഗാന്ധിനഗർ ഹൈപ്പർ മാർക്കറ്റ്, പനമ്പിള്ളി നഗർ സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽ വിൽപന തുടങ്ങിയതായി സിഎംഡി പി.എം. അലി അസ്ഗർ പാഷ അറിയിച്ചു.

ഇൻഡ്യൻ ഓയിൽ കോർപ്പറേഷനും സപ്ലൈകോയും തമ്മിൽ കരാർ ഉണ്ടാക്കിയതിന്റെ അടിസ്ഥാനത്തിലാണ് വിതരണം. സൂപ്പർ മാർക്കറ്റുകൾക്കു സമീപത്തുള്ള എൽ പി ജി ഔട്ട്ലെറ്റുകളിൽ നിന്ന് എത്തിച്ചു തരുന്ന സിലിണ്ടറുകൾ അതത് ഡിപ്പോകളിൽ റെസീപ്പ്റ്റ് ചെയ്ത് ഔട്ട്ലെറ്റുകളിലേക്ക് ബില്ലു ചെയ്തു കൊടുക്കുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. അതിന്റെ ക്ലെയിംസ് അതത് താലൂക്ക് ഡിപ്പോകൾ വഴി ബന്ധപ്പെട്ട ഏജൻസികൾക്ക് നൽകും.

സംശയ നിവാരണത്തിനായി കൊച്ചി ഡിപ്പോ മാനേജരുമായി ബന്ധപ്പെടണം: 9447975243. ഐഒസി ബിപിഎസ്എസ് ഇൻഡ്യൻ സെയിൽസ് ഓഫീസർമാരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കും: സൂര്യാ (കൊച്ചി ആൻഡ് ആലപ്പി സെയിൽസ് ഓഫീസർ ) – 9447498252, മഞ്ജുഷ (തിരുവനന്തപുരം ഫീൽഡ് ഓഫീസർ) – 9447498247, രാഹുൽ (കൊല്ലം ഫീൽഡ് ഓഫീസർ) – 9447763641, സയ്യദ് മുഹമ്മദ് (കോട്ടയം/ പത്തനംത്തിട്ട ഫീൽഡ് ഓഫീസർ) – 9447498254, ഡാൽബിൻ (എറണാകുളം ആൻഡ് ഇടുക്കി സെയിൽസ് ഓഫീസർ) – 9447498249, റോഷിനി (തൃശ്ശൂർ ഫീൽഡ് ഓഫീസർ) – 9447498248, ഗീതുമോൾ (പാലക്കാട് /മലപ്പുറം ഫീൽഡ് ഓഫീസർ ) – 9447498251, റെജീന (കോഴിക്കോട് ഫീൽഡ് ഓഫീസർ) – 9447498255, ശ്രീനാഥ് (കണ്ണൂർ/ കാസർഗോഡ് ഫീൽഡ് ഓഫീസർ ) – 9446328889.

error: Content is protected !!