
konni vartha.com : ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് ജില്ലയില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായിപത്തനംതിട്ട ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളും, സ്വകാര്യ ദന്തല്‍ ക്ലിനിക്കുകളും ഒക്ടോബര്‍ 15 ന് അകം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍. ഷീജ അറിയിച്ചു.
ഇതിനോട് അനുബന്ധിച്ച് ജില്ലാകളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഒക്ടോബര്‍ 15 ന് അകം രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി.