Trending Now

ബിജെപി പെരുനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധര്‍ണ്ണ

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : പന്തളം നഗരസഭ ഭരണം അട്ടിമറിക്കാനുള്ള സിപിഎം നീക്കത്തിനെതിരേ സിപിഎം ഭരിക്കുന്ന നഗരസഭകൾക്കും പഞ്ചായത്തുകൾക്കും എതിരെ പത്തനംതിട്ട ജില്ലയിൽ നടത്തിയ സമരത്തിൻ്റെ ഭാഗമായി ബിജെപി പെരുനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുനാട് പഞ്ചായത്ത് ഓഫീസിനു മുൻപിൽ പ്രതിഷേധ ധര്‍ണ്ണ നടത്തി.

ബിജെപി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് മഞ്ജുള ഹരിയുടെ അധ്യക്ഷതയിൽ സെക്രട്ടറി സന്തോഷ് കെ എസ് ഉദ്ഘാടനം ചെയ്തു.മെമ്പർമാരായ അരുൺ അനിരുദ്ധൻ അജിതാ റാണി,ശാരി ടി എസ് കർഷകമോർച്ച നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സിജു മാടമൺ, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ സാനു മമ്പാറ, ജയൻ ജനാർദ്ദനൻ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!