Trending Now

തിലകന്‍ സ്മാരകവേദിക്ക് സഹായം നല്‍കും:മന്ത്രി സജി ചെറിയാന്‍തിലകന്‍

Spread the love

തിലകന്‍ സ്മാരകവേദിക്ക് സഹായം നല്‍കും:മന്ത്രി സജി ചെറിയാന്‍

konni vartha.com മലയാള നാടക – ചലച്ചിത്രരംഗത്തെ മഹാനടന്‍ തിലകന്റെ ഒന്‍പതാം ചരമദിനമാണ് (സെപ്റ്റംബര്‍ 24 വെള്ളിയാഴ്ച). അദ്ദേഹത്തിന്റെ നാമധേയത്തില്‍ മുന്‍ എം.എല്‍.എ. രാജുഎബ്രഹാം പ്രസിഡന്റായും കൊടുമണ്‍ ഗോപാലകൃഷ്ണന്‍ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്ന തിലകന്‍ സ്മാരകവേദി നല്‍കിയ അപേക്ഷ സാംസ്‌ക്കാരിക വകുപ്പ് പരിശോധിച്ചു.

തിലകന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി ഉചിതമായ സ്മാരകം നിര്‍മ്മിക്കുന്നതിനും അദ്ദേഹം മലയാളസിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ ജനങ്ങളിലെത്തിക്കുവാന്‍ സ്മാരക വേദി നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് സാംസ്‌കാരിക വകുപ്പിന്റെ എല്ലാ പിന്തുണയും സഹായവും ഉണ്ടാകുമെന്നും തിലകന്‍ സ്മാരകവേദിക്ക് സാംസ്‌ക്കാരിക വകുപ്പിന്റെ അംഗീകാരം നല്‍കി പ്രവര്‍ത്തിക്കുന്നതിനാവശ്യമായ സഹായ സഹകരണങ്ങള്‍ ലഭ്യമാക്കുമെന്നും മത്സ്യബന്ധനം, സാംസ്‌ക്കാരികം, യുവജനകാര്യവകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.

error: Content is protected !!