Trending Now

കോന്നി ആനക്കൂട്ടിലെ കുട്ടിയാനകളുടെ ദുരൂഹ മരണം അന്വേഷിക്കണം

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഇക്കോ ടൂറിസം കേന്ദ്രവുമായി ബന്ധപ്പെട്ടുള്ള കോന്നി ആനക്കൂട്ടിലെ കുട്ടിയാനകളുടെ ദുരൂഹ മരണം ശാസ്ത്രീയമായി അന്വേഷിക്കണം എന്ന് ആനത്താവള സംരക്ഷണ സമിതി ആവശ്യപ്പെട്ടു .

അടിക്കടി ഇവിടെ ആനകള്‍ ചരിയുന്നത് ദുരൂഹമാണ് . ആനകളെ പരിചരിച്ചുള്ള കൃത്യതയാര്‍ന്ന ഡോക്ടറുടെ സേവനം ആണ് ആവശ്യം . ആനകള്‍ ചരിയുന്ന സംഭവം സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വനം വകുപ്പ് പരസ്യപ്പെടുത്തണം . എന്ത് അസുഖം മൂലമാണ് ആനകള്‍ ചരിയുന്നത് എന്ന് വനം വകുപ്പ് കണ്ടെത്തണം .

കൃത്രിമ ഭക്ഷണം ആനകള്‍ക്ക് എത്രമാത്രം മാരകംആണെന്ന് ഉള്ള റിപ്പോര്‍ട്ട് പൊതുജന സമക്ഷം അവതരിപ്പിക്കണം . നാര് ഭക്ഷണം ആനകള്‍ക്ക് കൃത്യമായി കൊടുക്കണം .
കുട്ടിയാനകളുടെ ദുരൂഹ മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണം എന്നാണ് ആനത്താവള സംരക്ഷണ സമിതിയുടെ ആവശ്യം . ഈ ആവശ്യം മുന്‍ നിര്‍ത്തി സെപ്റ്റംബര്‍ 25 നു ധര്‍ണ്ണ നടക്കും എന്ന് സമിതി സെക്രട്ടറി ചിറ്റാര്‍ ആനന്തന്‍ അറിയിച്ചു .

error: Content is protected !!