Trending Now

“ഭൂമി പിളരും പോലെ”ടി വി സജിത്തിന്‍റെ ചെറുകഥാ സമാഹാരം ശ്രദ്ധേയം

Spread the love

 

കണ്ണൂര്‍-പയ്യന്നൂര്‍ സ്വദേശിയായ ടി വി സജിത്തിന്‍റെ ചെറുകഥാ സമാഹാരമാണ് “ഭൂമി പിളരും പോലെ”.ഇക്കഴിഞ്ഞ ഏപ്രിൽ 23ന് ലോക പുസ്തകദിനത്തില്‍ കൈരളി ബുക്സ് പുറത്തിറക്കിയ ഈ സമാഹാരം ലളിതമായ ഭാഷയില്‍ എഴുതിയ 15 ചെറുകഥകളടങ്ങിയതാണ്.

കണ്ണൂർ കാസർഗോഡ് ഭാഷയില്‍ എഴുതിയ “നഗ്ന മാതൃത്വം”, “എന്റെ മാത്രം ദേവമ്മ”, “നിന്റെ മാത്രം സിലി”, “കുഞ്ഞിക്കാൽ കാണാൻ”, “ഭൂമി പിളരും പോലെ”, “ഇരട്ടക്കൊലയിൽ ഞാൻ”, “മൈഥിലി”, “പകയിൽ തീർന്ന ഞാൻ” , “അതേ ആക്ടീവാ”, “സ്വാതന്ത്ര്യ ജിഹാദ്”, “ഏതോ ഒരാൾ”, “ശബരി സ്ത്രീ”, “വിദേശ അലാറം”, “മാ ദൈവമാ”, “അപ്സ് ആന്റ് ഡൗൺസ്” എന്നിങ്ങനെയുള്ള കഥകൾ അടങ്ങിയതാണ്.ഇക്കഴിഞ്ഞ ജൂണില്‍ രണ്ടാം പതിപ്പും ഇപ്പോള്‍ മൂന്നാം പതിപ്പും ഇറങ്ങിയിരിക്കുന്നു.

ഫേസ്ബുക്കിലൂടെ നിരൂപണപ്രശംസ നേടിയ “ഭൂമി പിളരും പോലെ” നേരിട്ട് കഥ പറയുന്ന ശൈലിയിലാണ് എഴുതിയിരിക്കുന്നത്. സമകാലീന വിഷയങ്ങളാണ് കഥയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 140 രൂപ മുഖവിലയുള്ള ബുക്ക് കൈരളിയുടെ വെബ്സൈറ്റിലും, ആമസോണിലും ലഭ്യമാണ്.ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷനില്‍ 2007 മുതല്‍ സജിത്ത്  ജോലി ചെയ്ത് വരുന്നു.ഫോണ്‍ : 9847030405

error: Content is protected !!