പത്തനംതിട്ട ജില്ലയില്‍ വാക്‌സിന്‍ 100 ശതമാനമാക്കാന്‍ പ്രത്യേക കര്‍മ്മപരിപാടി

Spread the love

 

ആദ്യ ഡോസ് കോവിഡ് വാക്സിനേഷന്‍ 100 ശതമാനമാക്കുന്നതിനും രണ്ടാം ഡോസ് വാക്സിനേഷന്‍ കൃത്യമായി ലഭിച്ചുവെന്ന് ഉറപ്പുവരുത്തുന്നതിനും പത്തനംതിട്ട ജില്ലയില്‍ പ്രത്യേക കര്‍മ്മപരിപടി നടപ്പിലാക്കും. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വാര്‍ഡ്തല ടീമുകളെ നിയോഗിച്ച് ഭവനസന്ദര്‍ശനം നടത്തി വാക്‌സിന്‍ ലഭിക്കാത്തവരെ കണ്ടെത്തും.

വാക്‌സിനെടുക്കാത്തതിന്റെ കാരണം കണ്ടെത്തി അതു നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കും. പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സമാപനങ്ങളിലെ പ്രസിഡന്റുമാരുടെ യോഗം ഒക്ടോബര്‍ അഞ്ചിന് കൂടും.

ജില്ലയിലെ വാക്‌സിനേഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ ആലോചന യോഗം ചേര്‍ന്നു. യോഗത്തില്‍ അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ഡിഎംഒ ഡോ.എ.എല്‍ ഷീജ, ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, ജില്ലാ സര്‍വെയ്‌ലന്‍സ് ഓഫീസര്‍ ഡോ.സി.എസ് നന്ദിനി, ആര്‍സിഎച്ച് ഓഫീസര്‍ ഡോ. സന്തോഷ്‌കുമാര്‍, ഡിഡിപി കെ.ആര്‍ സുമേഷ്, ഐ.സി.ഡി.എസ് ജില്ല കോര്‍ഡിനേറ്റര്‍ ആര്‍.നിഷാ നായര്‍, കുടുംബശ്രീ ജില്ല പ്രോഗ്രാം മാനേജര്‍ അനിത, ജില്ല എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ സുനില്‍ കുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.