
കോന്നി വാര്‍ത്ത ഡോട്ട് കോം : പ്രായത്തിന്റെ അവശതകൾക്ക് അവധി നൽകി പകലന്തിയോളം മണ്ണിൽ പണിയെടുത്ത് പൊന്നുവിളയിക്കുന്നതിന്റെ സംതൃപ്തിയിലാണ് കോന്നി വകയാർ കൊല്ലംപടി രാധ പടി ഇടത്തറ മണ്ണിൽ പുത്തൻവീട്ടിൽ വാസു കൊച്ചാട്ടന്‍ (97)
ഒരു ദിവസം പോലും മുടങ്ങാതെ, സ്വന്തം കൃഷിയിടത്തിലും പാട്ടത്തിനെടുത്ത ഭൂമിയിലും പണിയെടുക്കുന്ന ഇദ്ദേഹം നാട്ടുകാർക്ക് അത്ഭുതമാണ്. തോർത്തുടുത്ത് കൈയിൽ അരിവാളും തലയിൽ പാളത്തൊപ്പിയുമണിഞ്ഞ് കൃഷിയിടത്തിലേക്ക് പോകുന്ന പതിവ് ഇന്നും തുടരുന്നു
കുട്ടിക്കാലത്ത് തുടങ്ങിയതാണ് കൃഷിയോടുള്ള ഇൗ കമ്പംവനങ്ങൾ വെട്ടിത്തെളിച്ച് കൃഷിക്ക് ഇടമൊരുക്കിയത് ഇന്നലെയെന്നത് പോലെ ഇദ്ദേഹത്തിന്റെ ഒാർമ്മയിലുണ്ട് അന്ന് കരഭൂമി നിലങ്ങളാക്കിമാറ്റി നെൽക്കൃഷിയിൽ നൂറുമേനി കൊയ്യുകയായിരുന്നുപഴയകാല കർഷകർ വയ്ക്കുന്ന പാളത്തൊപ്പിയാണ് ഇദ്ദേഹം ഇപ്പോഴും ഉപയോഗിക്കുന്നത് നെല്ല്, വാഴ, മരച്ചീനി, തെങ്ങ്, കാച്ചിൽ, ചേന, ചേമ്പ്, കവുങ്ങ്, പച്ചക്കറികൾ തുടങ്ങിയ എല്ലാ കൃഷികളുമുണ്ട് ഇൗ കർഷകന്റെ കൃഷിയിടത്തിൽ . നാടിന്റെ ജൈവസന്തുലിതാവസ്ഥാ നിലനിറുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്ന നെൽകൃഷി അന്യമാകുന്നതിൽ ഇദ്ദേഹത്തിന് ആകുലതയുണ്ട്
എട്ടു പതിറ്റാണ്ടുകൾ മുമ്പുള്ള കാർഷിക സമൃദ്ധിയുടെ ഒാർമ്മകളും ഇദ്ദേഹം പുതുതലമുറയോട് പങ്കുവയ്ക്കുന്നു. കൃഷി വകുപ്പ് കാര്യമായി വാസു അപ്പൂപ്പന് അംഗീകാരം നല്‍കണം .കേരളത്തിലെ ഏറ്റവും മികച്ച മുതിര്‍ന്ന കര്‍ഷകന്‍ എന്ന ബഹുമതി നല്‍കി ആദരിക്കണം എന്നു കോന്നി വാര്‍ത്ത ഡോട്ട് കോം കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി ബഹുമാന്യനായ പി പ്രസാദിനോട് അഭ്യർഥിക്കുന്നു