Trending Now

തേക്കുതോട് പ്ലാന്‍റേഷന്‍ റോഡിലെ കുഴികള്‍ ജനകീയ കൂട്ടായ്മ നികത്തി

Spread the love

കോന്നി വാര്‍ത്ത ഡോട്ട് കോം : തേക്കുതോട് പ്ലാന്‍റേഷന്‍ റോഡിലെ ടാറിങ്ങിന് കരാര്‍ നല്‍കിയെങ്കിലും പണികള്‍ വൈകുന്നതിനാല്‍ ഇതുവഴിയുള്ള യാത്ര ദുരിത പൂര്‍ണ്ണമായി . ഈ റോഡിലെ കുഴികള്‍ ജനകീയ കൂട്ടായ്മയുടെ ശ്രമ ഫലമായി നികത്തി മാതൃകയായി .

തേക്കുതോട് പ്ലാന്‍റേഷന്‍ റോഡ് സഞ്ചാരയോഗ്യമാക്കണം എന്ന് വര്‍ഷങ്ങളുടെ ആവശ്യമായിരുന്നു . കഴിഞ്ഞയിടെ ഈ റോഡ് പണികള്‍ക്ക് വേണ്ടി കരാര്‍ നല്‍കി .എന്നാല്‍ 8 മാസം താമസം വരുമെന്നതിനാല്‍ റോഡിലെ കുഴികള്‍ നികത്തുവാന്‍ നാട്ടുകാര്‍ ചേര്‍ന്ന് സംഘടിച്ചു . തേക്കുതോട് ജനകീയ കൂട്ടായ്മ എന്ന വാട്സ് ആപ് ഗ്രൂപ്പാണ് കുഴികള്‍ നികത്തി റോഡ് താല്‍കാലികമായി സഞ്ചാരയോഗ്യമാക്കിയത് . 200 ഓളം നാട്ടുകാരുടെ ശ്രമ ഫലമായി പ്രദേശത്തെ പ്രവാസികളുടെ കൂടി സഹായത്താല്‍ പാറ ഉത്പന്നം എത്തിച്ചാണ് വലിയ കുഴികള്‍ അടച്ചത് .

തണ്ണിത്തോട് മൂഴി മുതല്‍ പ്ലാന്‍റേഷന്‍ ഭാഗം തീരുന്നത് വരെയുള്ള റോഡിലെ കുഴികള്‍ ആണ് ശ്രമ ഫലമായി നികത്തിയത് . രണ്ടു ജെ സിബി യും ഉറപ്പിക്കുന്ന മെഷ്യനും എത്തിച്ചിരുന്നു . അധികാരികളുടെ ഭാഗത്ത് നിന്നുള്ള അനാസ്ഥ ജനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കിയതോടെ ഈ റോഡ് സഞ്ചാര യോഗ്യമാക്കണം എന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യം ഉന്നയിച്ചിരുന്നു . ഒടുവില്‍ റോഡ് പണികള്‍ക്ക് വേണ്ടി കരാര്‍ നല്‍കി .

തീര്‍ത്തും തകര്‍ന്ന റോഡില്‍ കഴിഞ്ഞ ദിവസം ഉണ്ടായ മഴയത്ത് ഉണ്ടായ മല വെള്ള പാച്ചില്‍ മൂലം റോഡ് വീണ്ടും തകര്‍ന്നിരുന്നു . വലുതും ചെറുതുമായ കുഴികള്‍ തേക്കുതോട് ജനകീയ കൂട്ടായ്മയുടെ ശ്രമ ദാനമായി നികത്തി റോഡ് താല്‍കാലികമായി സഞ്ചാരയോഗ്യമാക്കിഎന്ന് കൂട്ടായമ പ്രതിനിധികള്‍ അറിയിച്ചു . ഈ സംരഭത്തിന് അഭിനന്ദനങ്ങള്‍ നേരുന്നു .

 

 

error: Content is protected !!