Trending Now

അംഗപരിമിതർക്ക് നൽകാനായി കോന്നി പഞ്ചായത്തിന് വീൽ ചെയർ കൈമാറി

Spread the love

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി എലിയറക്കല്‍ പ്രവർത്തിക്കുന്ന കരിയർ ഗൈഡനസ് സെന്‍ററായ ഗൈഡ് പോയിന്‍റ് ഇന്ത്യ എന്ന സ്ഥാപനമാണ് സൗജന്യമായി വീൽ ചെയർ നൽകിയത്.

ഗ്രാമപഞ്ചായത്ത് സാംസ്‌കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്സുലേഖ വി നായർ വീൽ ചെയർ ഏറ്റു വാങ്ങി.വിവിധ വാർഡ് മെമ്പർമാർ, മറ്റു സാമൂഹിക പ്ര വർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌റോജി എബ്രഹാം, ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻഫൈസൽ, സോമൻപിള്ള, ജോസഫ് എബ്രഹാം, ഗൈഡ് പോയിന്‍റ് ഇന്ത്യയുടെ റീജനൽ മാനേജർ മുരളി നാരായണൻ തുടങ്ങിയവർ സംസാരിച്ചു. .
ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജയബാലൻ നന്ദി രേഖപ്പെടുത്തി

error: Content is protected !!