Trending Now

എൻജിനീയറിംഗ് അസിസ്റ്റന്റുമാരുടെ ഒഴിവുകള്‍

Spread the love

തിരുവനന്തപുരം ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ റെക്കോർഡിംഗ് തീയേറ്ററിൽ സൗണ്ട് എൻജിനീയറിംഗ് അസിസ്റ്റന്റിന്റേയും എൻജിനീയറിംഗ് അസിസ്റ്റന്റിന്റേയും ഒഴിവുണ്ട്. സൗണ്ട് എൻജിനീയർ അസിസ്റ്റന്റ് ഒഴിവിലേക്ക് സൗണ്ട് എൻജിനിയറിംഗിൽ ബിരുദം/ഡിപ്ലോമയും, പ്രോടൂൾസ്, ലോജിക്‌സ് തുടങ്ങിയ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

എൻജിനീയറിംഗ് അസിസ്റ്റന്റ് ഒഴിവിലേക്ക് ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ബിരുദം/ഡിപ്ലോമയും, റെക്കോർഡിംഗ് തീയേറ്ററിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. കരാറടിസ്ഥാനത്തിലാണ് നിയമനം.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ കോളേജിൽ നടക്കുന്ന നേരിട്ടുള്ള അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി അസൽ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയം സാക്ഷ്യപ്പെടുത്തിയത്, മറ്റ് അനുബന്ധരേഖകൾ സഹിതം ഒക്‌ടോബർ 11ന് രാവിലെ 10നും ഇലക്ട്രിക്കൽ എൻജിനീയറിംഗ് ഉദ്യോഗാർത്ഥികൾ അന്നേ ദിവസം രാവിലെ 11നും ഹാജരാകണം.

error: Content is protected !!