Trending Now

മക്കള്‍ക്കൊപ്പം: അന്താരാഷ്ട്ര അധ്യാപക ദിനത്തില്‍  റിസോഴ്സ് പേഴ്സണ്‍മാര്‍ക്ക് ആദരം

Spread the love
മക്കള്‍ക്കൊപ്പം: അന്താരാഷ്ട്ര അധ്യാപക ദിനത്തില്‍ 
റിസോഴ്സ് പേഴ്സണ്‍മാര്‍ക്ക് ആദരം
പത്തനംതിട്ട ജില്ലാ പഞ്ചായത്ത്, തദ്ദേശഭരണസ്ഥാപനങ്ങള്‍, വിദ്യാഭ്യാസ വകുപ്പ്, ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവ സംയുക്തമായി സംഘടിപ്പിച്ച മക്കള്‍ക്കൊപ്പം പരിപാടിയില്‍ ക്ലാസുകളെടുത്ത റിസോഴ്സ് പേഴ്സണ്‍മാരെ അന്താരാഷ്ട്ര അധ്യാപക ദിനത്തില്‍ അംഗീകാരപത്രിക നല്‍കി അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ അംഗീകാരപത്രികയുടെ വിതരണോദ്ഘാടനം നടത്തി.
റിസോഴ്സ് പേഴ്സണ്‍മാരെ(ആര്‍.പി) പ്രതിനിധീകരിച്ച് ജി.ശ്രീലക്ഷമി (മണക്കാല ഗവ. യു.പി.എസ്), അജിത് ആര്‍. പിള്ള (പരുമല ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), ബിനു കെ.സാം (പത്തനംതിട്ട സെന്റ് മേരീസ് ഹൈസ്‌കൂള്‍ ) എന്നിവര്‍ക്ക് ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഉപജില്ലാതല സംഘാടക സമിതികളുടെ നേതൃത്വത്തില്‍ തുടര്‍ന്നുള്ള റിസോഴ്സ് പേഴ്സണ്‍സിനെ  അംഗീകാര പത്രികാ വിതരണവും അനുമോദനവും നടക്കും.
 പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രേണുകാഭായ്, മക്കള്‍ക്കൊപ്പം ജനറല്‍ കണ്‍വീനര്‍ ഡോ.ആര്‍.വിജയമോഹനന്‍, ശാസ്ത്രസാഹിത്യ പരിഷത് സംസ്ഥാന കമ്മിറ്റി അംഗം ജി.സ്റ്റാലിന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ-ഓര്‍ഡിനേറ്റര്‍ രാജേഷ്. എസ്, ഡയറ്റ് പ്രിന്‍സിപ്പല്‍ പി.വേണുഗോപാല്‍, ജില്ലാ വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍  പ്രൊഫ.തോമസ് ഉഴുവത്ത്, എന്‍.എസ് രാജേന്ദ്രകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
error: Content is protected !!