Trending Now

പോസ്റ്റോഫീസ് നിക്ഷേപകരുടെ ശ്രദ്ധയ്ക്ക്

Spread the love

 

പോസ്റ്റോഫീസ് ആർ ഡി അംഗീകൃത ഏജന്റുമാർ മുഖേനയോ നിക്ഷേപകർക്ക് നേരിട്ടോ പോസ്റ്റോഫീസ് നിക്ഷേപം നടത്താവുന്നതാണെന്നും ഏജൻ്റിൻ്റെ കൈവശം തുക ഏൽപ്പിക്കുമ്പോൾ തുക നൽകിയ ഉടൻ തന്നെ ഇൻവെസ്റ്റേഴ്സ് കാർഡിൽ ഏജൻ്റിൻ്റെ കയ്യൊപ്പ് വാങ്ങേണ്ടതാണെന്നും ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. എന്നാൽ നിക്ഷേപകർ പോസ്റ്റോഫീസിൽ തുക അടച്ചതിനുള്ള ആധികാരികമായ രേഖ പോസ്റ്റ് മാസ്റ്റർ ഒപ്പിട്ട് സീൽ വച്ച് നൽകുന്ന പാസ്ബുക്ക് മാത്രമായിരിക്കും. ആയതിനാൽ എല്ലാ മാസവും തുക നൽകുന്നതിന് മുൻപ് പാസ്ബുക്കിൽ യഥാസമയം രേഖപ്പെടുത്തലുകൾ വരുത്തിയിട്ടുണ്ടെന്ന് നിക്ഷേപകർ പരിശോധിച്ച് ബോധ്യപ്പെടേണ്ടതാണെന്നും ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

error: Content is protected !!