Trending Now

വിമുക്തഭടന്മാരുടെ തൊഴില്‍ രജിസ്‌ട്രേഷന്‍

Spread the love

 

2000 ജനുവരി ഒന്നു മുതല്‍ 2021 അഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ തൊഴില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ സാധിക്കാതെ പോയ വിമുക്തഭടന്മാര്‍ക്ക് 2021 30 നവംബര്‍ വരെ തൊഴില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ സര്‍ക്കാര്‍ സമയം അനുവദിച്ചു.

03/2019 മുതല്‍ 07/2021 വരെ തൊഴില്‍ രജിസ്‌ട്രേഷന്‍ പുതുക്കേണ്ടിയിരുന്ന എസ് സി/എസ് ടി വിഭാഗത്തില്‍പ്പെട്ട വിമുക്തഭടന്മാര്‍ക്ക് 2021 31 ഒക്ടോബര്‍ വരെ തൊഴില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരമുണ്ട്. ഈ കാലയളവില്‍ തൊഴില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം നഷ്ടപ്പെട്ട വിമുക്തഭടന്മാര്‍ പുതുക്കുവാനുള്ള അപേക്ഷയും തൊഴില്‍ കാര്‍ഡിന്റെ പകര്‍പ്പ്, അസല്‍ സഹിതം നേരിട്ടോ ദൂതന്‍ മുഖേനയോ തപാല്‍ മാര്‍ഗമോ എത്തിച്ച് പ്രത്യേക പുതുക്കല്‍ നടത്താമെന്ന് പത്തനംതിട്ട ജില്ലാ സൈനിക ക്ഷേമ ഓഫിസര്‍ അറിയിച്ചു.

error: Content is protected !!