Trending Now

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ കോന്നിയില്‍ രേഖപ്പെടുത്തി

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥനത്തെ 40  കേന്ദ്രങ്ങളില്‍ നിന്നുള്ള മഴകണക്കില്‍ ഏറ്റവും കൂടുതല്‍ മഴ കോന്നിയില്‍ രേഖപ്പെടുത്തി . ഇതുവരെ 104 മില്ലീമീറ്റര്‍ മഴയാണ് പെയ്തത് . സംസ്ഥാന തലത്തില്‍ തന്നെ ഏറ്റവും വലിയ കണക്ക് ആണ് .
കോന്നി വനം വകുപ്പ് മഴ മാപിനിയില്‍ ആണ് കൂടിയ അളവ് മഴ രേഖപ്പെടുത്തിയത് .

വെള്ളി പുലർച്ചേ മുതൽ ശനിയാഴ്ച രാവിലെ എട്ടു മണി വരെ കോന്നിയിൽ ലഭിച്ചത് 104 മില്ലിമീറ്റർ മഴയാണ്.കേരളത്തിലെ നാല്‍പ്പത് കേന്ദ്രങ്ങളിൽ ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് കോന്നിയിലാണ്.ഈ മാസം ഒന്നാം തീയതി മാത്രമാണ് മഴ പെയ്യാതിരുന്നത്. രണ്ടു മുതൽ ഒൻപതാം തീയതി വരെ 2 15 മില്ലിമീറ്റർ മഴ കോന്നിയിൽ പെയ്തിറങ്ങി

അച്ചന്‍ കോവില്‍ നദിയാണ് കോന്നിയില്‍ കൂടി ഒഴുകുന്നത് . നദിയിലെ ജല നിരപ്പ് രാവിലെ മുതല്‍ ഉയര്‍ന്നു തന്നെ നില്‍ക്കുന്നു . മിക്ക കടവുകളിലും പരിധിയില്‍ കൂടുതല്‍ ജലം ഉയര്‍ന്നു .അച്ചന്‍ കോവില്‍ ഗിരി നിരകളിലും മഴ പെയ്യുന്നു . തോടുകള്‍ എല്ലാം നിറഞ്ഞു കവിഞ്ഞു .

 

മനോജ് പുളിവേലില്‍ @ചീഫ് റിപ്പോര്‍ട്ടര്‍ കോന്നി വാര്‍ത്ത 

error: Content is protected !!