
konnivartha.com : പൂർവ വിദ്യാർത്ഥി സംഘടനകളുടെ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്നും ഇവരുടെ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിലെ ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവർക്ക് ആശ്വാസം എത്തിക്കാൻ കഴിയുന്നുണ്ടെന്നും എസ്. എൻ. ഡി. പി. യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡണ്ട് കെ. പത്മകുമാർ പറഞ്ഞു.
വകയാർ എസ്. എൻ. വി. എൽ. പി സ്കൂളിലെ 1979, 84 ബാച്ചിലെ വാട്സപ്പ് കൂട്ടായ്മ്മ സംഘടിപ്പിച്ച പൂർവ്വ വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ. ദേവകുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു
എസ്. എൻ. ഡി. പി. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി. പി. സുന്ദരേശൻ, മൈക്രോ ഫൈനാൻസ് യൂണിയൻ കോഡിനേറ്റർ കെ.ആർ.സലീലനാഥ്, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് അംഗം അമ്പിളി സുരേഷ്. മനോജ്, ഷാനവാസ്, നന്ദകിഷോർ എന്നിവർ സംസാരിച്ചു. സ്കൂളിലെ മുൻ അധ്യാപികമാരായ സരസമ്മ, വത്സലകുമാരി, 1979 – 84 ബാച്ചിലെ വിദ്യാർത്ഥികളായ കവിത ജോജു, അജി എന്നിവരെ യോഗത്തിൽ ആദരിച്ചു