
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ മണ്ണിടിച്ചിൽ ഭീഷണിയുള്ള പൊന്തനാംകുഴി പ്രദേശത്തു നിന്ന് 32 കുടുംബങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയതായി വാര്‍ഡ് അംഗം ഫൈസല്‍ അറിയിച്ചു . ഏതാനും വര്‍ഷം മുന്‍പ് പൊന്തനാംകുഴി മേഖലയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി . അന്ന് മുതല്‍ വലിയ മഴ സമയത്ത് ഈ കുടുംബങ്ങളെ മാറ്റി താമസിപ്പിക്കും . കോന്നി റിപ്പബ്ലിക്കന്‍ സ്കൂളിലേക്ക് ആണ് കുടുംബങ്ങളെ മാറ്റിയത് .