
മഴയ്ക്ക് ശമനം :മലയോരത്തെ മല വെള്ളം ഇറങ്ങി തുടങ്ങി
കോന്നി വാർത്ത ഡോട്ട് കോം :അച്ചൻ കോവിൽ കല്ലാർ വൃഷ്ടി പ്രദേശത്തെ മഴയ്ക്ക് കുറവ് വന്നു. ഇന്നലെ രാത്രിയിൽ കോന്നിയുടെ കിഴക്കൻ മേഖലയിൽ മഴ പെയ്തില്ല. രാവിലെ 8 മാണിയോട് കൂടി കല്ലേലി, അരുവാപ്പുലം ഭാഗത്തെ വെള്ളം ഇറങ്ങിതുടങ്ങി. കല്ലേലി ചപ്പാത്ത് തെളിഞ്ഞു.
കൊക്കത്തോട് മേഖലയിൽ നിന്ന് വെള്ളം ഇറങ്ങി.
കല്ലാർ വാലിയിൽ ഇന്നലെ വൈകിട്ട് മഴ പെയ്തു. അച്ചൻ കോവിൽ നദി കലങ്ങിയാണ് ഒഴുകുന്നത്. കല്ലേലി നിന്നും വെള്ളം ഇറങ്ങിയതോടെ വെട്ടിയാർ, മാവേലിക്കര ഉൾ പെടുന്ന പടിഞ്ഞാറൻ പ്രദേശങ്ങളിൽ വെള്ളം കരയിലേക്ക് കയറി.
കോന്നിയുടെ കിഴക്കൻ മേഖലയിൽ സൂര്യൻ തെളിഞ്ഞു.