കക്കി: രണ്ടു ഷട്ടറുകളും 60 സെന്റിമീറ്ററായി താഴ്ത്തി

Spread the love

കക്കി  ആനത്തോട് റിസര്‍വോയറിന്റെ രണ്ടു ഷട്ടറുകളും 90 സെന്റിമീറ്ററില്‍  നിന്നും ഘട്ടം ഘട്ടമായി 60 സെന്റിമീറ്റര്‍ ആയി താഴ്ത്തുകയും ഡാമില്‍ നിന്നും പുറത്തേക്കു വിടുന്ന ജലത്തിന്റെ അളവ് 150 കുമെക്സില്‍  നിന്നു 96 കുമെക്സായി കുറയ്ക്കുകയും ചെയ്തതായി ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു.
നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരാതെയും ജനങ്ങള്‍ക്ക് യാതൊരുവിധ ആശങ്കയും ഉണ്ടാകാതെയും ഡാമില്‍ നിന്ന് പരമാവധി 100 കുമെക്സ് ജലം മാത്രമേ പുറത്തുവിടുകയുള്ളെന്നും കളക്ടര്‍ അറിയിച്ചു.